മൊത്ത വിതരണക്കാരിയായ “കഞ്ചാവ് താത്ത” അറസ്റ്റിൽ ,പിടികൂടിയത് അഞ്ച് കിലോ കഞ്ചാവുമായി

">

ഗുരുവായൂർ : തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് കൊണ്ട് വന്ന് ഗുരുവായൂർ ചാവക്കാട് മേഖലകളിൽ വിതരണം ചെയ്തിരുന്ന യുവതി ചാവക്കാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു . ഇവരിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു . ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തൊട്ടക്കര വീട്ടില്‍ സുനീറ(33)യാണ് ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് നാലോടേയാണ് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനടുത്ത് നിന്ന് യുവതി പിടിയിലായത്.

new consultancy

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി യുവതിയെ നിരീക്ഷിച്ച ശേഷമാണ് പിടിയിലായത് .കാറിൽ കുട്ടികളുമായി പോയാണ് വൻ തോതിൽ യുവതി കഞ്ചാവ് കടത്തിയിരുന്നത് . കാറിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പരിശോധന യിൽ നിന്ന് രക്ഷപ്പെടുമായിരുന്നു . കഴിഞ്ഞ അഞ്ചു വര്‍ഷമായി സുനീറ വൻ തോതിൽ കഞ്ചാവ് കടത്ത് നടത്തിയിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. നിരവധി ഇടനിലക്കാരെ ഉപയോഗിച്ചാണ് ഇവർ കഞ്ചാവ് കച്ചവടം ചെയ്തിരുന്നത് . ഇടനിലക്കാരെ കുറിച്ചും ചെറുകിട വിലാപനക്കാരെ കുറിച്ചും .എക്സൈസ് അന്വേഷണം നടത്തി വരുന്നു .

കല്ലുവാതുക്കൽ വിഷ മദ്യ ദുരന്തത്തിൽ പെട്ട ഹയറുന്നിസയെ കല്ലുവാതുക്കൽ താത്ത എന്നറിയപ്പെട്ടിരുന്നത് പോലെ കഞ്ചാവ് താത്ത എന്നാണ് ഈ മേഖലയിൽ ഇവർ അറിയപ്പെടുന്നതത്രെ . ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർമാരായ പി എ ഹരിദാസ് ,ടി കെ സുരേഷ് കുമാർ ,ഒ പി സുരേഷ് കുമാർ , ടി ആർ സുനിൽ കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ എം എസ് സുധീർ കുമാർ ,ജെയ്‌സൺ പി ദേവസി , മിക്കി ജോൺ , എൻ ബി രാധാകൃഷ്ണൻ ,കെ രഞ്ചിത്ത് , ശീർഷേന്ദു ലാൽ ,പി ഇർഷാദ് ,പി വി വിശാൽ , വനിതാ സിവിൽ എക്സൈസ് ആഫീസർ പി എസ്‌ രതിക എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത് .മേഖലയിലെ കഞ്ചാവ് കച്ചവടത്തിലെ പ്രധാനപ്പെട്ട കണ്ണിയെ പിടികൂടാൻ കഴിഞ്ഞ ആത്മ വിശ്വാസത്തിലാണ് എക്സൈസ് സംഘം

Leave a Reply

Your email address will not be published. Required fields are marked *

Sponsors