Post Header (woking) vadesheri

പരിക്കേറ്റയാളെ ദേവസ്വം ആംബുലൻസിൽ കൊണ്ട് പോകാൻ വിസമ്മതിച്ച് ഡ്രൈവർ

Above Post Pazhidam (working)

ഗുരുവായൂർ: വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ദേവസ്വം ആംബുലൻസിൻറെ ഡ്രൈവർ വിസമ്മതിച്ചു. ചൊവ്വല്ലൂർപ്പടി പാലത്തിന് സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനാണ് ദേവസ്വത്തിൻറെ ആംബുലൻസ് ഡ്രൈവർ വിസമ്മതിച്ചത്. പരിക്കേറ്റ് കിടന്നിരുന്ന ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ അതുവഴി വന്ന ദേവസ്വം ആംബുലൻസ് ഡ്രൈവറോട് നാട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ദേവസ്വം വക ആംബുലൻസിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനാവില്ലെന്ന് പറഞ്ഞ് ഡ്രൈവർ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെയുണ്ടായിരുന്ന വാഹനത്തിലെത്തിയ ദേവസ്വം ഭരണ സമിതി അംഗം പ്രശാന്ത് പ്രശ്നത്തിൽ ഇടപെട്ട് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശം നൽകി. ഇയാളെ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹന അപകടം സംബന്ധിച്ച് കുന്നംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.

Ambiswami restaurant