ഫാസിസത്തിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി യു.ഡി.എഫിനെ പിന്തുണച്ചു : ടി എൻ പ്രതാപൻ

">

ചാവക്കാട് പ്രതീക്ഷകൾക്കപ്പുറത്ത് ഒട്ടേറെ സംഘടനകൾ പിന്തുണക്കുകയും ഫാസിസത്തിനെതിരെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി യു.ഡി.എഫിനെ പിന്തുണക്കുകയും ചെയ്തതോടെ തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ്.വിജയം സുനിശ്ചിതമായെന്ന് സ്ഥാനാർഥി ടി.എൻ.പ്രതാപൻ പറഞ്ഞു. ഗരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ് നേതൃത്വ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. കടപ്പുറം പഞ്ചായത്തിലെ കുമാരൻ പടിയിൽ നടന്ന ചടങ്ങ് യു.ഡി.എഫ്.ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ജലീൽ വലിയകത്ത് അദ്ധ്യക്ഷനായിരുന്നു. നിയോജക മണ്ഡലത്തിലെ നൂറ്റി എൺപത്തൊൻപത് ബൂത്തിൽ നിന്നുമുള്ള നേതാക്കളെ കൂടാതെ പ്രധാന ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ്, ഒ.അബ്ദുറഹിമാൻ കുട്ടി, കെ. നവാസ്, പി.എ.ഷാഹുൽ ഹമീദ്, എം.വി.ഹൈദരലി, പി. യതീന്ദ്രദാസ്, കെ. ഡി. വീരമണി, ഗ്രാമപഞ്ചായത്ത്, പ്രസിഡന്റുമാരായ പി.കെ.ബഷീർ, മറിയം മുസ്തഫ, ആഷിതകുണ്ടിയ കത്ത്, ബുഷറകുന്ന മ്പത്ത്, നേതാക്കളായ ഫസലുൽ അലി, ഗോപപ്രതാപൻ, എ.എം.അലാവുദ്ധീൻ ,സി.മുസ്താഖലി, ഇ.ജെ.ജോസ്, തോമസ് ചിറമ്മൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors