Post Header (woking) vadesheri

ലിഫ്റ്റിൽ കുടുങ്ങിയ ആളെ ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

Above Post Pazhidam (working)

ഗുരുവായൂര്‍: കാരക്കാട് റോഡിലെ കൃഷ്ണകൃപ അപ്പാര്‍ട്ട്മെൻറിലെ ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. അപ്പാർട്ട്മെൻറിലെ ജീവനക്കാരനായ രാധാകൃഷ്ണനാണ് (62) കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാധാകൃഷ്ണനെ ഏറെ നേരമായി കാണാതിരുന്നതിനെ തുടർന്ന് മറ്റുള്ളവർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തകരാറിലായ ലിഫ്റ്റിൽ കുടുങ്ങിയിരിക്കുകയാണെന്ന് മനസിലായത്. വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രാധാകൃഷ്ണനെ രക്ഷിച്ചു. ഒന്നര മണിക്കൂറോളം ഇയാൾ ലിഫ്റ്റിനകത്തായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട ഇയാളെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി.

Ambiswami restaurant