വടകരയിൽ മുരളീധരനെ സിപിഎമ്മിലെ ഒരു വിഭാഗം സഹായിച്ചു : മുല്ലപ്പള്ളി

കോഴിക്കോട്; വടകരയില്‍ യു.ഡി.എഫ്  സ്ഥാനാര്‍ഥി കെ.മുരളീധരന് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിച്ചുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്നെ നേരിട്ട് വിളിച്ചാണ് ജില്ലാ തലത്തിലുള്ള നേതാക്കള്‍ പിന്തുണ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്ത് മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനുള്ള മറുപടി കൂടിയാണ് വടകരയിലെ സി.പി.എം പ്രവര്‍ത്തകര്‍ മുരളിക്ക് പിന്തുണ നല്‍കിയതിന് പിന്നിലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.

Vadasheri

വടകരയിലും കോഴിക്കോടും കോണ്‍ഗ്രസ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നുവെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയെന്ന് തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താം. മറിച്ചാണെങ്കില്‍ പിണറായി വിജയന്‍ സമാന നിലപാട് സ്വീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

Astrologer

ഫാസിസത്തിന്റെ ഭീഭത്സമായ മുഖമാണ് മുഖ്യമന്ത്രിയുടേത്. ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടാവുന്ന വിജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കും.
എല്ലായിടത്തും ഇതാണ് അവസ്ഥ. 20-20 എന്ന കാര്യത്തില്‍ ഞാന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. ശബരിമല വിഷയം ഉന്നയിച്ചാണ് ബി.ജെ.പി വോട്ട് ചോദിച്ചതെങ്കിലും ഇതൊന്നും അവര്‍ക്ക് വോട്ടായിട്ടില്ല. വിശ്വാസികളുടെ വോട്ട് യു.ഡി.എഫിനാണ് ലഭിച്ചത്. ബി.ജെ.പിക്കാര്‍ കേരളത്തില്‍ മത്സരിച്ചത് തിരഞ്ഞെടുപ്പ് ഫണ്ട് മുന്നില്‍ കണ്ടാണ്. ബി.ജെ.പി നേതാക്കളുടേയും സി.പി.എം നേതാക്കളുടേയും തിരഞ്ഞെടുപ്പ് ചിലവുകള്‍ പരിശോധിച്ചാല്‍ ഒരുപക്ഷെ അവരെ അയോഗ്യരാക്കാന്‍ വരെ സാധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Astrologer