Header 1 = sarovaram
Above Pot

ബിജെപി അക്കൗണ്ട് തുറക്കില്ല , 2004 ആവർത്തിക്കും – കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്ബോള്‍ എല്‍ഡിഎഫ് 18 സീറ്റോ അതില്‍ കൂടുതല്‍ സീറ്റുകളോ നേടി 2004ല്‍ നേടിയ വിജയം ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ന്യൂനപക്ഷ വോട്ടുകള്‍ ഇടത്പക്ഷത്തിന് ലഭിക്കുമെന്നും ഇതിലൂടെ വലിയ മുന്നേറ്റം സാധ്യമാകുമെന്നും കോടിയേരി പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ പിന്തുണയും എല്‍ഡിഎഫിനൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ല്‍ നടന്ന തിരഞ്ഞെടുപ്പിനേക്കാളും പോളിങ് ശതമാനം ഇത്തവണ കൂടുതലായിരുന്നു. ഇത് എല്‍ഡിഎഫിന് അനുകൂല ഘടകമാണെന്നും കോടിയേരി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു . വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യം ബിജെപിക്ക് തന്നെ ബോധ്യമായിട്ടുണ്ട്. ഇപ്പോഴുള്ള ബിജെപി അവകാശവാദം അണികളെ പിടിച്ച് നിര്‍ത്താനുള്ള അടവാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

Astrologer

ഇടത് വോട്ടുകൾ ചിതറിപ്പോകാറുണ്ടായിരുന്നു . ഇത്തവണ അത് ഉണ്ടായില്ല. ഭൂരിപക്ഷ സമുദായം ചിലര്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചതും ഇടത് മുന്നണിക്ക് ഗുണം ചെയ്തു. എൻഎസ്എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.

രാഹുൽ ഗാന്ധി വയനാട്ടിൽ മാത്രമെ മത്സരിച്ചിട്ടുള്ളു. വയനാട്ടിൽ മാത്രമെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായുള്ളു എന്നും കോടിയേരി പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ട്. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന ആക്ഷേപത്തിൽ ഉറച്ച് നിൽക്കുകയാണ്. അത് മുൻകൂട്ടി തിരിച്ചറിഞ്ഞതിനാൽ വേണ്ട ജാഗ്രതയെടുക്കാൻ ഇടത് മുന്നണിക്ക് കഴിഞ്ഞെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

Vadasheri Footer