ആർത്താറ്റ് മാർത്തോമ്മാശ്ലീഹാ തീർഥകേന്ദ്രത്തിൽ പ്രതിഷ്ഠാദിനം ഏപ്രിൽ 26 ന്
കുന്നംകുളം : ആർത്താറ്റ് മാർത്തോമ്മാശ്ലീഹാ തീർഥകേന്ദ്രത്തിൽ പുനരുദ്ധരിച്ച പള്ളിയുടെ കൂദാശയും പ്രതിഷ്ഠാദിനവും ഏപ്രിൽ 26 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 5. 30ന് തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് ദൈവാലയ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് വിശുദ്ധ കുർബാന ലദീഞ്ഞ് , നൊവേന എന്നിവ ഉണ്ടായിരിക്കും . ഏപ്രിൽ 26 27 28 29 ദിവസങ്ങളിലായി പുതുഞായർ തിരുനാൾ ആഘോഷപരിപാടികളും നടക്കും .ഞായറാഴ്ച രാവിലെ ആറുമുതൽ വിശുദ്ധ കുർബാനയും നടക്കും തുടർന്ന് 9 30 ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാദർ മാർട്ടിൻ മണ്ടും പാൽ സി എം ഐ മുഖ്യകാർമ്മികത്വം വഹിക്കും. ഫാദർ ട്വിങ്കിൾ വാഴപ്പിള്ളി സഹകാർമികനാകും. ഫാദർ റോയ് വടക്കൻ തിരുനാൾ സന്ദേശം നൽകും. . ഞായറാഴ്ച വൈകീട്ട് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാദർ ആന്റോസ് എലുവത്തിങ്കൽ നേതൃത്വം നൽകും. പുതുഞായർ പെരുന്നാൾ ദിവസം വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ അമ്പ്, വള, തേര് ബാൻഡ് വാദ്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി കഴിഞ്ഞ വർഷത്തിലുണ്ടായ മിന്നൽ ചുഴലിയിൽ കെട്ടിടത്തിന് കാര്യമായ നാശ നഷ്ടമുണ്ടാകുകയായിരുന്നു .തകരുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഒരു വർഷമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. പുനരുദ്ധാരണ പണികൾ പൂർത്തിയാക്കികൊണ്ടാണ് കൂദാശ കർമ്മത്തിനായി തീർത്ഥകേന്ദ്രം ഒരുങ്ങിയിരിക്കുന്നതെന്ന് പരിപാടികൾ വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ആർത്താറ്റ് മാർത്തോമ തീർത്ഥകേന്ദ്രം വികാരി ഫാദർ ജോഷി പറോക്കാരൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ ഇഗ്‌നേഷ്യസ് ആളൂർ,കൈകാരനാരായ വർഗീസ് വാഴപ്പിള്ളി, ജെയിംസ് വാഴപ്പിള്ളി, മീഡിയ കൺവീനർ ഷാജി വാഴപ്പിള്ളി എന്നിവർ പങ്കെടുത്തു.