Header 1 vadesheri (working)

ശക്തന്‍ നഗറിന്‌ സമീപം വാഹന മോഷണം പതിവാകുന്നു; ഇരുട്ടിൽ തപ്പി പോലീസ്‌

Above Post Pazhidam (working)

തൃശൂര്‍: ശക്തന്‍ ബസ്‌ സ്‌റ്റാന്റിന്‌ പുറകുവശമുള്ള പി.ബി. റോഡില്‍ വാഹന മോഷണം പതിവാകുന്നു. പാര്‍ക്കിങ്ങ്‌ ഏരിയയില്‍ നിന്നുമാണ്‌ വാഹനങ്ങള്‍ മോഷണം പോകുന്നത്‌.
പി.ബി റോഡിലെ ടി.ടി ടവറിന്‌ സമീപമുള്ള സിറ്റി ലോഡ്‌ജ്‌ ബിള്‍ഡിംഗിന്റെ പാര്‍ക്കിങ്ങ്‌ ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം മോഷണം പോയി. മംഗളം ദിനപത്രത്തിന്റെ ഓഫീസ്‌ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കെ.എല്‍.08. ബി.ബി. 8242 എന്ന അതുല്‍ പാസഞ്ചര്‍ ഓട്ടോയാണ്‌ കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്‌.
ഇതിനുമുമ്പും ഇവിടെനിന്നും വാഹനങ്ങള്‍, വാഹനങ്ങളുടെ ബാറ്ററികള്‍, ഹെല്‍മെറ്റ്‌, വാഹനങ്ങളിലെ പെട്രോള്‍ എന്നിവ മോഷണം പോയിട്ടുണ്ട്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഇതേ സ്ഥലത്ത്‌ വച്ച്‌ കെ.എല്‍. 08. എ.കെ. 8371 എന്ന സ്‌പ്ലെന്‍ഡര്‍ ബൈക്കും മോഷണം പോയിരുന്നു.
പോലീസില്‍ പരാതിപ്പെട്ടിട്ടും ഈ ബൈക്ക്‌ ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഓട്ടോറിക്ഷ മോഷണം പോയതുമായി ബന്ധപ്പെട്ട്‌ നെടുപുഴ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ്‌ അന്വേഷണം ആരംഭിച്ചു

First Paragraph Rugmini Regency (working)