Madhavam header
Above Pot

ആലത്തൂരിലെ ആക്രമണം , നികേഷ് കുമാറിന് മറുപടിയുമായി അനിൽ അക്കര

തൃശൂർ : ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെ സിപിഐ എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് പരിക്കേറ്റ രമ്യ ഹരിദാസ് ഇപ്പോഴും ചികിത്സയിൽ തന്നെ . രമ്യയുടെ നെഞ്ചിൽ ഏറ് കൊണ്ട പാടുണ്ട് കണ്ണിന് താഴെ ചില്ല് തറച്ചിട്ടുണ്ട് .കഴുത്തിലും പരിക്കുണ്ട് . മെഡിക്കൽ കോളേജിലെ സിക്ക് റൂമിലാണ് രമ്യയെ പ്രവേശിപ്പിച്ചിട്ടുള്ളത്

remya haridas hospitalised

Astrologer

. ഇതിനിടെ കൊട്ടി കലാശത്തിനിടെ രമ്യ ഹരിദാസിന് പരിക്കുപറ്റിയെന്ന കോണ്‍ഗ്രസ് പ്രചരണത്തിന്റെ മുനയൊടിയുന്നു എന്ന് പറഞ്ഞുകൊണ്ട് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എംഎല്‍എ രംഗത്ത്

റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിന് മറുപടിയെന്നോണമായിരുന്നു അനില്‍ അക്കരയുടെ പോസ്റ്റ്. നികേഷിന്റെ അച്ഛനെ ഡിവൈഎഫ്‌ഐക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ അന്ന് അദ്ദേഹം പൊലീസിനോട് വെടിവെക്കരുത് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂത്തുപറമ്ബ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ആലത്തൂരില്‍ സിപിഐഎം സ്‌നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചെറിയരുത് എന്ന് ഞാന്‍ അലറിപ്പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നുമായിരുന്നു അനില്‍ അക്കരെ ചോദിച്ചത്.
നികേഷേ നിന്റെ അച്ഛനെ ഡിവൈഎഫ്‌ഐ ക്കാര്‍ കല്ലേറിഞ്ഞപ്പോള്‍ അന്ന് നിന്റെ അച്ഛന്‍ പോലീസിനോട് വെടിവെയ്ക്കല്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂത്തുപറമ്ബ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല. ഇവിടെ ആലത്തൂരില്‍ സി.പി.ഐ.എം സ്‌നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചെറിയരുത് എന്ന് ഞാന്‍ അലറിപ്പറഞ്ഞു .ചതിക്കല്ലേ എന്ന് പറഞ്ഞു. അതിലന്താണ് തെറ്റ് നികേഷേ , ഞാന്‍ നിന്നെപ്പോലെ
പാര്ട്ടിമാറില്ല .’ എന്നായിരുന്നു അനില്‍ അക്കരെ ഫേസ്ബുക്കില്‍ കുറിച്ചത്.

‘ആലത്തൂരിലെ കോണ്‍ഗ്രസ് നാടകം പൊളിയുന്നു’ എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയത്.

കോണ്‍ഗ്രസുകാരാണ് രമ്യ ഹരിദാസിനെ കല്ലെറിഞ്ഞതെന്ന് വീഡിയോ പറയുന്നുവെന്നായിരുന്നു നികേഷ് കുമാറിന്റെ വാദം.

Vadasheri Footer