Madhavam header
Above Pot

മനുഷ്യ ജീവിതത്തെ ഹനിക്കുന്ന ഫാസി്സ്റ്റ് ശക്തികള്‍ക്കുള്ള താക്കീതാവണം ഈ തെരഞ്ഞെടുപ്പ് :കെ .എം ഷാജി

ചാവക്കാട് : മതത്തിന്‍റെ പേരില്‍ ബി ജെ പി ആളുകളെ കൊല ചെയ്യുമ്പോള്‍ സി
പി എം രാഷ്ട്രീയത്തിന്‍റെ പേരില്‍ ആളുകളെ കൊന്നു തള്ളുകയാണന്ന് കെ എം
ഷാജി എം എല്‍ എ. യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍റെ
തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു ഡി എഫ് ഗുരുവായൂര്‍
നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച
പ്രചരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.

കൊല്ലപെടുന്നവരല്ലാം സാധുക്കള്‍. എത്ര കുടുംബങ്ങളാണ് അനാഥരാവുന്നത്.
മനുഷ്യത്വത്തിന് വിലയില്ലാത്തവര്‍ ഭരിക്കുന്ന നാടായി മാറി. നോട്ടു
നിരോധനത്തിന്‍റെ പേരില്‍ കോടികളുടെ അഴിമതിയാണ് പ്രധാനമന്ത്രി നടത്തിയത്.
രണ്ടു ഏകാ ധിപതികളാണ് ഭരണം നടത്തിവരുന്നത്. മനുഷ്യ ജീവിതത്തെ ഹനിക്കുന്ന
ഫാസി്സ്റ്റ് ശക്തികള്‍ക്കുള്ള താക്കീതാവണം ഈ തെരഞ്ഞെടുപ്പ് . ഈ
തെരഞ്ഞെടുപ്പിലെ സി പി എമ്മിന്‍റെ റോള്‍ എന്താണന്ന് നേതാക്കള്‍ ഒന്നു
വ്യക്തമാക്കണമെന്ന് ഷാജി ആവശ്യപ്പെട്ടു. ഞങ്ങള്‍ നേരിട്ട് കൈപത്തിക്ക്
വോട്ടുചെയ്യുകയാണ്. എന്നാല്‍ സി പി എം നിലപാട് ഫാസിസ്റ്റ് ശക്തികളെ
സഹായിക്കുന്നതാണ്. രാഷ്ട്രീയത്തില്‍ വിശ്വസിക്കാന്‍ കൊള്ളാത്ത
ഇടനിലക്കാരാണ് സി പി എം. എല്ലാ സ്ഥ ലത്തും തകര്‍ന്ന ഇവര്‍ കേരളത്തിലും
തകരേണ്ടതുണ്ട്. എല്‍ ഡി എഫ് കേരളത്തില്‍ നിലനിന്നു കാണണം .സി പി എം ഇല്ലാത്ത
എല്‍ ഡി എഫാണ് കേരളത്തിനു ആവശ്യം.

Astrologer

360 കോടി രൂപയുടെ അഴിമതിനടത്തത്തിയ കാട്ടുകള്ളനാണ് കേരളം ഭരിക്കുന്നത്.കലാപത്തിന്‍റെ രാഷ്ട്രീയമാണ്കേരളം കണ്ടുവരുന്നത്. അമ്മമ്മാരുടെ തോരാത്ത കണ്ണുനീര്‍ തീര്‍ത്ത
സംസ്ഥാനമായി കേരളത്തെ മാറ്റിയത് പിണറായിയാണ് . ഈ തെരഞ്ഞെടുപ്പ്
ഇന്ത്യയെ പുനര്‍നിര്‍മ്മിക്കാനാാണ് അതിനാല്‍ ഒരോവോട്ടും
ഇന്ത്യക്കുവേണ്ടിചെയ്യണമെന്ന് അദേഹം ഓര്‍മ്മിപ്പിച്ചു.
ഗുരുവായൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍
ജലീല്‍ വലിയകത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി
എച്ച് റഷീദ് ജനറല്‍ കണ്‍വീനര്‍ കെ നവാസ്, യു ഡി എഫ് നേതാക്കളായ സി എ
മുഹമ്മദ് റഷീദ്, അഡ്വ: പി എം സാദിഖലി, ആര്‍ പി ബഷീര്‍, പി എ ഷാഹുല്‍
ഹമ്മീദ്, എ കെ അബ്ദുല്‍ കരീം, മന്ദലംകുന്ന് മുഹമ്മദുണ്ണി, കെ ഡി വീരമണി,
പി യതീന്ദ്രദാസ്, ഹനീഫ് ചാവക്കാട്, ഷാനവാസ് തിരുവത്ര, എ എം
അലാവുദ്ധീന്‍ ,ഉമ്മര്‍ മുക്കണ്ടത്ത്, കെ കെ ഷിബു, ഫായിസ്, ലത്തീഫ് പാലയൂര്‍,
ഉസ്മാന്‍ എടയൂര്‍, വി എം മനാഫ്, അലി അകലാട്, എന്നിവര്‍ സംബന്ധിച്ചു.

Vadasheri Footer