നോർക്ക അറ്റസ്റ്റേഷൻ തൃശൂരിൽ ഏപ്രിൽ 12ന്

">

തൃശൂർ : വിദേശത്ത് ജോലി തേടുന്നവർക്കായി നോർക്കയുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പ് ഏപ്രിൽ 12 രാവിലെ ഒൻപതു മുതൽ 12 മണിവരെ തൃശൂർ കളക്ടറേറ്റ് നോർക്ക സെല്ലിൽ നടക്കും. അപേക്ഷകർ ഓൺലൈനായി ‘http://202.88.244.146:8084/norka’ എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. എസ്.എസ്.എൽ.സി. മുതലുള്ള എല്ലാ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും (ഇംപ്രൂവ്‌മെന്റ്, സപ്ലി) ഉൾപ്പടെ ഹാജരാക്കണം. എച്ച്ആർഡി ചെയ്യുവാൻ റെജിസ്‌ട്രേഷൻ ഫീസായി 708 രൂപയും ഓരോ സർട്ടിഫിക്കറ്റിനും 75 രൂപയും അടക്കണം. കുവൈറ്റ്, യു.എ.ഇ., ഖത്തർ, ബഹ്‌റിൻ എംബസികളുടെ അറ്റസ്റ്റേഷൻ ചെയ്യുവാൻ നോർക്കയിൽ സൗകര്യമുണ്ട്. ഓരോ സർട്ടിഫിക്കറ്റിനും യു.എ.ഇ. 3750 രൂപ കുവൈറ്റ് 1250 രൂപ ഖത്തർ 3000 രൂപ ബഹ്‌റിൻ 2750 രൂപ അപ്പോസ്റ്റിൽ 50 രൂപ എന്നിങ്ങനെയാണ് നിരക്ക്. അപേക്ഷകന് പകരം ഒരേ വിലാസത്തിലുള്ള നോമിനിക്ക് ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരായി അറ്റസ്റ്റേഷൻ നടത്തി. കൂടുതൽ വിവരങ്ങൾക്ക് 0484-2371010 എന്ന നമ്പറിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *

Sponsors