Above Pot

സമദർശിനി ഷാർജ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഷാർജ : കലാ സാംസ്‌കാരിക മേഖലയിൽ ഷാർജ കേന്ദ്രമാക്കി കഴിഞ്ഞ 30 വർഷത്തിൽ അധികമായി കം പ്രവർത്തിച്ചു വരുന്ന സമദർശിനി ഷാർജ വാർഷിക യോഗം സംഘടിപ്പിച്ചു. മലബാർ റീജൻസി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ്‌ പോൾസണ് അധ്യക്ഷത വഹിച്ചു . യോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽ സലാമും, ട്രെഷറർ അമർലാലും വാർഷിക റിപോർട്ടുകൾ അവതരിപ്പിച്ചു.
തുടർന്നു സമദർശിനി വനിതാവിഭാഗം പ്രസിഡന്റ്‌ ലതാ വാരിയരുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കവിതാ വിനോദും, ട്രെഷറർ രാജി ജേക്കബും റിപ്പോർട്ട്‌ അവതരിപ്പിക്കുകയുണ്ടായി.

First Paragraph  728-90

samadarshini women

Second Paragraph (saravana bhavan

പുതിയ ഭാരവാഹികളായി സി എ ബാബു (പ്രെസിഡന്റ് ), മുഹമ്മദ് അബൂബക്കർ (ജനറൽ സെക്രട്ടറി), സേവിയർ (ട്രെഷറർ ), പ്രവിൺരാജ് (വൈസ് പ്രസിഡന്റ്‌ ), വിനോദ് രാമചന്ദ്രൻ (ജോയിന്റ് സെക്രട്ടറി ), ശിഹാബുദ്ധീൻ (ജോയിന്റ് ട്രെഷറർ ), മൊയ്‌ദീൻ (കൾച്ചറൽ കൺവീനർ)എന്നിവരെയും,ഓഡിറ്റർ ജയകുമാർ. എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീകുമാർ, അബ്ദുൽ സലാം, ജേക്കബ്, പോൾസൺ, അനിൽ വാരിയർ, അമർലാൽ, അരവിന്ദൻ നായർ, മഹേഷ്‌, സാദിക്ക് അലി, മുബാറക്ക് ഇമ്പാറക്, പിസി വർഗീസ്, ജലീൽ എം എച്, ഭദ്രകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.

വനിതാ ഭാരവകളായി ലതാ വാരിയർ (പ്രസിഡന്റ്‌ ), കവിതാ വിനോദ് (ജനറൽ സെക്രട്ടറി ), രാജി ജേക്കബ് (ട്രെഷറർ )എന്നിവരെയും, ബാലവേദി അംഗങ്ങളായി അപർണ വിനോദ് (പ്രസിഡന്റ്‌ ), അൽമാസ് കൊമ്മത് (ജനറൽ സെക്രട്ടറി ), അനീറ്റ ജേക്കബിനെയും തിരഞ്ഞെടുത്തു.

ജേക്കബ്, ശ്രീകുമാർ, അനിൽ വാരിയർ, പ്രവീൺ, മൊയ്‌ദീൻ, മുബാറക്ക്, രാജി ജേക്കബ്, കെൻ ഏർളിൻ, സുജാത പ്രകാശ്, മിനിമോൾ എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ചു പോകുന്ന ഷാർജ ഇന്ത്യൻ സ്കൂൾ അധ്യാപികയും, സമദർശിനിയുടെ വനിതാ വിഭാഗം അംഗവുമായ സിമി അഷ്‌റഫിനെ വേദിയിൽ ഉപഹാരം നൽകി ആദരിച്ചു. ട്രെഷറർ സേവിയർ നന്ദി പറഞ്ഞു.