Post Header (woking) vadesheri

വയനാട്ടിൽ തുഷാർ വെളളാപ്പളളി തന്നെ എൻഡിഎ സ്ഥാനാർത്ഥി

Above Post Pazhidam (working)

ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ തുഷാർ വെള്ളാപ്പള്ളിയെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷാ ട്വിറ്ററിലൂടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. തുഷാറിന് നൽകിയിരുന്ന തൃശൂർ സീറ്റ് ബിജെപി ഏറ്റെടുക്കാനാണ് സാധ്യത. തൃശൂരിലേക്ക് എം ടിരമേശിനെ പരിഗണിച്ചിരുന്നെങ്കിലും താൽപര്യമില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണ്. ടോം വടക്കന്‍റെ പേരും പരിഗണനയിലുണ്ട്. ബിജെപി ദേശീയ നേതൃത്വമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

Ambiswami restaurant

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്‍റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തിൽ ഭേദഗതി ഉണ്ടാകുമെന്ന് എൻഡിഎ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. തൃശൂരില്‍ തുഷാറിന് പകരം ബിഡിജെഎസ് നേതാവ് സംഗീത മത്സരിക്കുമെന്നും സൂചനയുണ്ട്