യുപിഎ അധികാരത്തിലെത്തിയാല്‍ നീതി ആയോഗ് പിരിച്ചു വിടും
ന്യൂഡല്‍ഹി: രാജ്യത്ത് യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗ് പിരിച്ചുവിടുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആസൂത്രണ കമ്മിഷന്‍ പുനഃസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഉടന്‍ പുറത്തിറങ്ങുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വിദഗ്ദരോടും ജനങ്ങളോടും ചര്‍ച്ച ചെയ്താണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുക. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പ്രതിഫലിക്കുക ഒരു വ്യക്തിയുടെ കാഴ്ചപ്പാടല്ല മറിച്ച് ജനങ്ങളുടെ ശബ്ദമായിരിക്കുംമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കാര്‍ഷിക ദുരിതത്തിന് അറുതി വരുത്തുക, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്തുക തുടങ്ങിയവക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള പ്രകടന പത്രികയായിരിക്കും പുറത്തിറക്കുക. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക അടുത്തയാഴ്ച പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.