Post Header (woking) vadesheri

എൻ ഡി എ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പേജ് പ്രമുഖ് സംഗമം

Above Post Pazhidam (working)

ഗുരുവായൂർ : എൻ ഡി എ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ടൗൺ ഹാളിൽ പേജ് പ്രമുഖ് സംഗമം നടന്നു. സംഗമം ബി.ജെ.പി ത്യശൂർ ജില്ലാ പ്രസിഡൻറ് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സേവാപ്രമുഖും തൃശൂർ ലോകസഭാ മണ്ഡലം മുഖ്യസംയോജക് എ.വിനോദ് കുമാർ പേജ് പ്രമുഖന്മാർക്ക് വേണ്ട നിർദേശങ്ങൾ നൽകി.ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ അനീഷ് അദ്ധ്യക്ഷനായി, ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറിയുംഎസ് എൻ ഡി പി നാട്ടിക മണ്ഡലം യൂണിറ്റ് പ്രസിഡന്റുമായ കെ . ഉണ്ണികൃഷ്ണൻ, സേവാഭാരതി സേവന വാർത്ത എഡിറ്റർ സന്തോഷ് കുത്താംമ്പുള്ളി, ജില്ലാ വൈസ് പ്രസിഡൻറ് അനീഷ് ഇയ്യാൽ, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് സേതുതിരുവെങ്കിടം, ബി ജെ പി സംസ്ഥാന സമിതിയംഗങ്ങളായ പി.എം ഗോപിനാഥ്, ദയാനന്ദൻ മാമ്പുള്ളി, മഹിളാ മോർച്ച സംസ്ഥാന ജന:സെക്രട്ടറി നിവേദിത, കെ.സി വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.

First Paragraph Jitesh panikar (working)