Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം അനധികൃത നിയമനം , പ്രോസിക്യൂഷന്‍ അനുമതി വൈകിയതിൽ വകുപ്പ് സെക്രട്ടറി വിശദീകരണം നൽകണം

കൊച്ചി : ഗുരുവായൂര്‍ ദേവസ്വത്തിൽ അനധികൃത നിയമനം നടത്തിയതിന് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വിജിലന്‍സ്‌ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി ഇത്രയും കാലം എന്തു കൊണ്ട് വൈകിച്ചു എന്നും വകുപ്പ് സെക്രട്ടറിയോട് ആരായൻ പബ്ലിക് പ്രോസിക്യൂട്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട്‌ അടിയന്തരമായി അറിയിക്കണമെന്നു ജസ്‌റ്റിസ്‌ പി. ഉബൈദ്‌ നിര്‍ദേശിച്ചു. കേസ്‌ ഏപ്രിൽ 10 ന് വീണ്ടും പരിണഗിക്കും.പ്രതിസ്‌ഥാനത്തുനിന്ന്‌ ഒഴിവാക്കാന്‍ രണ്ടാം പ്രതി ദേവസ്വം മുന്‍ മാനേജിങ്‌ കമ്മിറ്റിയംഗം എന്‍. രാജു നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതിയുടെഇടപെടല്‍. തുഷാര്‍ വെള്ളപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ അംഗമായിരിക്കെ, രണ്ടു ജീവനക്കാരെ ചട്ടം മറികടന്ന്‌ ഉയര്‍ന്ന തസ്‌തികയില്‍ നിയമിച്ചുവെന്നാണു കേസ്‌.

Astrologer

ഗുരുവായൂര്‍ ദേവസ്വത്തില്‍ അസി. ലൈന്‍മാന്‍ തസ്‌തികയില്‍ ജോലി ചെയ്‌തിരുന്ന ഭരണസമിതിയംഗം എന്‍. രാജുവിനെ ചട്ടവും നിയമവും ലംഘിച്ച്‌ യോഗ്യതയില്ലാതിരുന്നിട്ടും ഫോര്‍മാന്‍ -ഗ്രേഡ്‌ വണ്‍ എന്ന ഉയര്‍ന്ന തസ്‌തിക സൃഷ്‌ടിച്ച്‌ സ്‌ഥാനക്കയറ്റം നല്‍കി നിയമിച്ചതിനും കെ. രഞ്‌ജിത്ത്‌ എന്നയാളെ സിസ്‌റ്റം അനലിസ്‌റ്റ്‌ എന്ന തസ്‌തിക സൃഷ്‌ടിച്ച്‌ ഉയര്‍ന്ന ശമ്പളത്തില്‍ നിയമിച്ചതിനുമെതിരേ കൊടുങ്ങല്ലൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ്‌ വിജിലന്‍സ്‌ കോടതി നിര്‍ദേശപ്രകാരം കേസെടുത്തത്‌.

ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാനായിരുന്ന ടി.വി. ചന്ദ്രമോഹന്‍ അടക്കം പ്രതികളാണ്‌. അഞ്ചാംപ്രതിയാണു തുഷാര്‍. ഇല്ലാത്ത തസ്‌തികയുണ്ടാക്കിയാണു നിയമനമെന്നും അഴിമതി നടന്നിട്ടുണ്ടെന്നും വിജിലന്‍സ്‌ കണ്ടെത്തിയിരുന്നു. തുര്‍ന്നാണു പ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയത്‌.

പുതിയ നിയമം അനുസരിച്ച്‌ ദേവസ്വം ബോര്‍ഡ്‌ ഭാരവാഹികളായിരുന്നവരെ പൊതുസേവകരായി കണക്കാക്കും. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്ത സ്‌ഥിതിയാണെന്നു വിജിലന്‍സ്‌ ബോധിപ്പിച്ചു.

Vadasheri Footer