Post Header (woking) vadesheri

എം എം. മണി വലിയ ദീർഘ വീക്ഷണമുള്ള മഹാനാണ് : ഷാഫി പറമ്പിൽ

Above Post Pazhidam (working)

തിരുവനന്തപുരം: മന്ത്രി എംഎം മണി ഫേസ്‌ബുക്കിലിട്ട കുറിപ്പ് ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നു. ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനം നടന്ന വിവരം പുറത്തുവന്നതിന് പിന്നാലെ മണിയുടെ ‘ലൈറ്റ് ഓഫ് ചെയ്യണമെന്ന’ ട്രോള്‍ കുറിപ്പ് തിരിച്ചടിക്കുന്നത്. പാലക്കാട് എംഎല്‍എ ഷാഫി പറമ്ബിലാണ് മണിയുടെ ‘പഴയ അസ്ത്രം’ മണിക്കുനേരെയും സിപിഎമ്മിനു നേരെയും തിരിച്ചുവിട്ടിരിക്കുന്നത്.

Arya bhavan inner

അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന..പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്ബോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം :…കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും ‘വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് ‘ ഇതായിരുന്നു വടക്കന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ മന്ത്രി ട്രോളായി കുറിച്ചത്. സേവ് ഇലക്‌ട്രിസിറ്റി ഹാഷ് ടാഗില്‍ നല്‍കിയ കുറിപ്പ് വൈറലായി. ഇതിന് ബല്‍റാം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ മറുപടിയുമായി എത്തുകയും ചെയ്തിരുന്നു.

Second Paragraph  Sarovaram(working)

ഇപ്പോള്‍ ചെര്‍പ്പുളശ്ശേരിയില്‍ പാര്‍ട്ടി ഓഫീസില്‍ വച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്ന വിവരം പുറത്തുവന്നതോടെയാണ് പാര്‍ട്ടി ഓഫീസ് പൂട്ടുമ്ബോള്‍ ലൈറ്റും ഫാനും ഓഫാക്കണമെന്ന ആഹ്വാനം മണിയാശാനെ തന്നെ തിരിഞ്ഞുകുത്തുന്നത്. ഇദ്ദേഹം വലിയ ദീര്‍ഘവീക്ഷണമുള്ള ആളാണെന്നും മഹാനാണിദ്ദേഹമെന്നും ആണ് പാലക്കാട് എംഎല്‍എ ഷാഫി പറമ്ബില്‍ ഇന്ന് ഫേസ്‌ബുക്കില്‍ കുറിപ്പിട്ടത്. നിരവധി പേരാണ് ഇതിന് കമന്റുമായി എത്തുന്നത്.

Third paragraph Saravan bhavan

വടക്കന്‍ പോയപ്പോള്‍ ഇത്തരത്തില്‍ മന്ത്രി എംഎം മണി പോസ്റ്റിട്ടതിന് തിരിച്ചടി നല്‍കി വി ടി ബല്‍റാമും രംഗത്തെത്തിയിരുന്നു. അവസാനം പോകുന്നയാള്‍ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയന്‍ മുതല്‍ കിഴക്കന്‍ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നതെന്നും പിന്നീട് റീ കണക്ഷന്‍ എടുക്കാന്‍ സിഡി അടയ്ക്കാന്‍ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ലെന്നും ബല്‍റാം പരിഹസിച്ചിരുന്നു.

First Paragraph Jitesh panikar (working)

ഏതായാലും പാര്‍ട്ടി ഓഫീസ് പീഡന വിവരം ചര്‍ച്ചയായതോടെ മണിയാശാന്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് പോകുമ്ബോള്‍ ലൈറ്റ് ഓഫ് ചെയ്യണമെന്ന് പറഞ്ഞത് ഇതൊന്നും ആരും കാണാതിരിക്കാനാണെന്ന മട്ടില്‍ നിരവധി ട്രോളുകളും എത്തിത്തുടങ്ങി.