Header 1 = sarovaram
Above Pot

ന്യൂനപക്ഷ കമ്മീഷന്‍ അദാലത്ത് നടത്തി

തൃശൂർ : ലാന്‍ഡ് ട്രിബ്യൂണല്‍ കമ്മീഷന്‍ പാസാക്കുന്ന ഉത്തരവുകള്‍ ഇനി മുതല്‍ അതത് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഫയല്‍ ചെയ്ത് സൂക്ഷിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദേശിച്ചു. തൃശൂര്‍, പാലക്കാട്ജില്ലകളില്‍ നിന്നുള്ള പരാതിക്കാര്‍ക്കായി തൃശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിലാണ്കമ്മീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസലിന്‍റെ ഉത്തരവ്.

റവന്യൂ വകുപ്പിലെ കോടതി പദവിയുള്ള ഉദ്യോഗസ്ഥര്‍ സ്ഥാവര വസ്തുവിനെ സംബന്ധിച്ച് പാസാക്കുന്ന ജന്മാവകാശം പതിച്ചു കൊടുക്കല്‍ ഉത്തരവ്, ക്രയസര്‍ട്ടിഫിക്കറ്റ്, അപ്പീല്‍ഉത്തരവുകള്‍ എന്നിവ അതത് പ്രദേശത്തെ സബ് രജിസ്ട്രാര്‍ക്ക് അയച്ചു കൊടുത്തു ഫയലാക്കണമെന്ന് അഡ്വ. സോളമന്‍
വര്‍ഗീസ് നല്‍കിയ പരാതിയിന്മേലാണ് ഉത്തരവ്. തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആന്‍ഡ് സ്റ്റേറ്റ്ലാന്‍ഡ് ബോര്‍ഡ്, രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍, കേരള ഹൈക്കോടതി രജിസ്ട്രാര്‍ എന്നിവരായിരുന്നു എതിര്‍കക്ഷികള്‍.

Astrologer

സ്വതന്ത്ര ക്രിസ്ത്യന്‍ സഭകളുടെ കൂട്ടായ്മയായ ഫെലോഷിപ്പ് ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചിന് ശ്മശാനം വേണമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലാലൂരില്‍ സ്ഥലം അനുവദിച്ചു. ലാലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന പഴയനൈറ്റ് ബോയില്‍ ഡിപ്പോയുടെ സ്ഥലമാണ് ശ്മശാനത്തിനായി വിട്ടുനല്‍കാന്‍ അദാലത്തില്‍ തീരുമാനമായത്. 2016 മുതല്‍ 2019 വരെയുള്ള 57 പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. തൃശൂര്‍ ജില്ലയില്‍ നിന്ന് 34 ഉം പാലക്കാട് ജില്ലയില്‍ നിന്നും 23 ഉം പരാതികളാണ് എത്തിയത്. രണ്ട് ജില്ലകളില്‍ നിന്നുമായി നാല് കേസുകള്‍ തീര്‍പ്പാക്കി കക്ഷികള്‍ ഹാജരാകാത്തതിനാല്‍ മൂന്ന് കേസുകള്‍ കമ്മീഷന്‍ അവസാനിപ്പിച്ചു. അടുത്ത സിറ്റിങ്ങ് ഏപ്രില്‍ 25 ന്
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Vadasheri Footer