Post Header (woking) vadesheri

എൽ ഡി എഫ് ഗുരുവായൂർ മണ്ഡലം കൺവെൻഷൻ

Above Post Pazhidam (working)

ഗുരുവായൂർ : എൽ ഡി എഫ് ഗുരുവായുർ മണ്ഡലം കൺ വെൻഷൻ സി പി എം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്.ഉദ്ഘാടനം ചെയ്തു . . ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ നടന്ന കൺവെൻഷനിൽ കെ വി അബ്ദുൾ ഖാദർ എംഎൽ എ അധ്യക്ഷത വഹിച്ചു . മുൻ റവന്യൂ മന്ത്രി കെ പി രാജേന്ദ്രൻ, ഗീതാഗോപി എംഎൽഎ, മുൻ എംഎൽഎയും  പി ടി കുഞ്ഞുമുഹമ്മദ്,  ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ, ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ വിഎസ് രേവതി, സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ കെ സുധീരൻ, സി പി എം ജില്ലാ കമ്മറ്റിയംഗം സി സുമേഷ്, ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, സി പി ഐ മണ്ഡലം സെക്രട്ടറി പി മുഹമ്മദ് ബഷീർ, ജലീൽ പൂക്കോട്,  കെ വി മോഹനകൃഷ്ണൻ പി കെ സെയ്താലിക്കുട്ടി, പി ടി അഷറഫ്, പി ഐ സൈമൺ മാസ്റ്റർ, മുഹമ്മദ് ചാമക്കാല, വി പി ഷാഹു,  സി കെ രാധാകൃഷ്ണൻ, ആർ വി മജീദ്, സുരേഷ് വാരിയർ തുടങ്ങിയവർ സംസാരിച്ചു. ഗീതാ ഗോപി എം എൽ എ, പി ടി കുഞ്ഞിമുഹമ്മദ്, പ്രൊഫ. പി കെ ശാന്തകുമാരി, എ ടി പയസ് എന്നിവർ രക്ഷാധികാരികളായി 1501 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റിയും 301 അംഗ എക്സികുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ഭാരവാഹികളായി കെ വി അബ്ദുൾഖാദർ എംഎൽഎ (ചെയർമാൻ), കെ കെ സുധീരൻ (കൺവീനർ), അഡ്വ. പി മുഹമ്മദ് ബഷീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Ambiswami restaurant