Above Pot

തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു , കേരളത്തിൽ ഏപ്രിൽ 23 ന് ,വോട്ടെണ്ണൽ മെയ് 23 ന്

ന്യൂഡല്‍ഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 11 ന് നടക്കും . കേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് നടക്കും. ഒന്നാം ഘട്ടം വോട്ടിങ് ഏപ്രില്‍ 11ന്, രണ്ടാംഘട്ടം, ഏപ്രില്‍ 18ന്, മൂന്നാം ഘട്ടം ഏപ്രില്‍ 23ന്, നാലാം ഘട്ടം ഏ പ്രില്‍ 29ന്, അഞ്ചാം ഘട്ടം മെയ് ആറിന്, ആറാം ഘട്ടം, മെയ് 12ന്- വോട്ടെണ്ണല്‍ മെയ് 23ന്

First Paragraph  728-90

ഒന്നാം ഘട്ടത്തില്‍ 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തില്‍ 14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങളിലും നാലാം ഘട്ടത്തില്‍ ഒമ്പത് സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലും ആറാം ഘട്ടം ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളില്‍ 59 മണ്ഡലങ്ങളിലും തെരഞ്ഞെടപ്പ് നടക്കും.

Second Paragraph (saravana bhavan

മൂന്നാം ഘട്ടത്തില്‍, ആന്ധ്ര, അരുണാചല്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, കേരള,മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്നാട്, അന്‍ഡമാന്‍ നിക്കോബാര്‍, ദാദ്ര നഗര്‍, ദമാന്‍ , ലക്ഷദ്വീപ്, ദില്ലി, പുതുച്ചേരി, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും തെരെഞ്ഞെടുപ്പ് നടക്കും

സുതാര്യമായ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീയതികള്‍ നിശ്ചയിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി . തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു
എല്ലാ പോളിങ് ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കും. രാജ്യത്ത് 90 കോടി വോട്ടര്‍മാരാണുള്ളത്. 8.4 പുതിയ വോട്ടര്‍മാരുണ്ട്. ഇവര്‍ക്കുവേണ്ടി പത്ത് ലക്ഷം പോളിങ് ബൂത്തുകളുണ്ടാവും. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം: 1950.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകുമെന്ന് തെര. കമ്മീഷന്‍.
രാജ്യത്ത് പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകളുണ്ടാകും. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.
തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനിന്‍റെ സുരക്ഷ ഉറപ്പുവരുത്താന് പ്രത്യേക സംവിധാനമൊരുക്കും. വോട്ടര്‍മാര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനവും.

ക്രിമിനല്‍ കേസില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം. ക്രിമിനൽ കേസുകളിൽ പ്രതികളായവർ അക്കാര്യങ്ങൾ പത്രങ്ങളിൽ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം
ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കും. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 25. മെയ് 23ന് വോട്ടെണ്ണല്‍.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് , കേരള, മേഘാലയ, മിസോറാം, നാഗാലാന്‍റ്, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, തമിഴനാട്, ഉത്തരാഖണ്ഡ്, ആന്‍റമാന്‍, ലക്ഷദ്വീപ് തുടങ്ങിയ 22 ഇടങ്ങളില്‍ ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും . രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിരോധിക്കും.