Madhavam header
Above Pot

പൂന്താന ദിനത്തിലെ കാവ്യപൂജ കവി വി .മധുസൂദനൻ നായർ ഉൽഘാടനം ചെയ്തു

ഗുരുവായൂർ : ഇത്ര മേൽ അശാന്തി കേരളത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്ന് പ്രശസ്ത കവി പ്രൊഫ : വി മധു സൂദനൻ നായർ. പൂന്താന ദിനത്തോടനുബന്ധിച്ചു മേൽപത്തുർ ആഡിറ്റോറിയത്തിൽ ദേവസ്വം സംഘടിപ്പിച്ച കാവ്യ പൂജ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
മഹിതവും, പ്രഗാഢവുമായ ഉപനിഷത് സമാനമായ സൂക്ഷ്മ ചിന്തകൾ ലളിതമലയാളത്തിൽ നമുക്ക് പറഞ്ഞു തന്നത് ജ്ഞാനപ്പാനയിലൂടെ പൂന്താനമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . അഡ്വ : പി ടി നരേന്ദ്രമേനോൻ ,രാധാകൃഷ്ണൻ കാക്കശ്ശേരി , പെരിങ്ങോട് ശങ്കര നാരായണൻ , മലയത്ത് അപ്പുണ്ണി , മിണാലൂർ രവീന്ദ്രനാഥ് , ഡോ പി സരസ്വതി , മുരളീധരൻ കൊല്ലത്ത് ശ്രീലത വർമ്മ , പി ഐ ശങ്കരനാരായണൻ , ശ്രീജിത്ത് പെരുന്തച്ചൻ എന്നിവർ കാവ്യാർച്ചനയിൽ പങ്കെടുത്തു .

Vadasheri Footer