കംഫർട്ട് സ്റ്റേഷൻ , ശീതീകരിച്ച ഡോർമിറ്ററി എന്നിവയുടെ നിർമാണോൽഘടനം നടന്നു

">

ഗുരുവായൂർ : രാജ്യാന്തര നിലവാരത്തിലുള്ള കംഫർട്ട് സ്റ്റേഷൻ , ശീതീകരിച്ച ഡോർമിറ്ററി ,വാട്ടർ ടാങ്ക് എന്നീ സമുച്ചയത്തിന്റെ നിർമാണോത്ഘാടനം -ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് നിർവ്വഹിച്ചു ഭരണ സമിതി അംഗം എം വിജയൻ അധ്യക്ഷത വഹിച്ചു.ഗീത ഗോപി എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു .നഗരസഭ ചെയർപേഴ്സൺ വി.എസ് രേവതി വിശിഷ്ടാതിഥിയായി .ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ ഉഴമലയ്ക്കൽ വേണുഗോപാൽ ,കെ കെ രാമചന്ദ്രൻ ,മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ ,ദേവസ്വം അഡ്മിനിസ്ട്രറ്റർ എസ്.വി ശിശിർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കുന്നതിന് 3 കോടി രൂപ സംഭാവനയായി നൽകിയ സുന്ദർ അയ്യരും കുടുംബവും പങ്കെടുത്തു. ദേവസ്വത്തിനുവേണ്ടി ചെയർമാൻ അദ്ദേഹത്തെ പൊന്നാടയണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Sponsors