Header 1 vadesheri (working)

ലയണ്‍സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണട വിതരണം നടത്തി.

Above Post Pazhidam (working)

ചാവക്കാട് : ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ്ബ് ഇന്‍റര്‍നാഷണല്‍
318 ഡി യുടെ സഹകരണത്തോടെ ചാവക്കാട് ഉപജില്ലയിലെ സ്കൂളുകളിലെ
200 വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണട വിതരണം നടത്തി. ലയണ്‍സ് ക്ലബ്ബ്
ഇന്‍റര്‍നാഷണലിന്‍റെ സൈറ്റ് ഫോര്‍ കിഡ്സ് (എസ് എഫ് കെ) എന്ന
പ്രൊജക്റ്റിലൂടെ ഇത് വരെ 12000 ത്തോളം കുരുന്നുകള്‍ക്ക് കണ്ണടകള്‍
നല്‍കിക്കഴിഞ്ഞു. ചടങ്ങില്‍ 318 ഡി യുടെ ഡിസ്റ്റ്റിക്റ്റ് ഗവര്‍ണര്‍ ലയന്‍
എഞ്ചിനീയര്‍ . ഇ ഡി ദീപക് (പി എം ജെ എഫ്) ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സോണ്‍ ചെയര്‍പേഴ്സണ്‍ ലയണ്‍സ് അഡ്വ: ജയ്സണ്‍ ചെമ്മണ്ണൂര്‍ അധ്യക്ഷത വഹിച്ചു.
ലയണ്‍സ് എം പ്രദീപ് മേനോന്‍ എം ജെ എഫ് , (എസ് എഫ് കെ ചാവക്കാട്
ലയണ്‍സ് ക്ലബ്ബ് പ്രസിഡന്‍റ് അബ്ദുല്‍ റസാക്ക്, സെക്രട്ടറി എ സി ആനന്ദന്‍,വാര്‍ഡ്
മെമ്പര്‍ സുരേഷ് വാര്യര്‍, ലയണ്‍സ് ക്ലബ്ബ് മെമ്പര്‍മാര്‍ ,അദ്ധ്യാപികമാര്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

First Paragraph Rugmini Regency (working)