ബി സി ഐ ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ 2019 പുരസ്‌കാരം ആസ്റ്റര്‍ മെഡ്‌സിറ്റിക്ക്

">

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് മോസ്റ്റ് എഫക്റ്റീവ് റിക്കവറി വിഭാഗത്തില്‍ ബിസിഐ ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ 2019 പുരസ്‌കാരം. ബാംഗ്ലൂരില്‍ നടന്ന പരിപാടിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കമാന്‍ഡര്‍. ജെല്‍സണ്‍ കാവല്‍ക്കാട്ട് ഹോസ്പിറ്റലിനു വേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങി. പ്രളയകാലത്തെ പ്രതിസന്ധികളില്‍ നിന്ന് തിരിച്ചു കയറാനും പുനരാരംഭിക്കാനുമുള്ള കഴിവാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ബിസിനസ് കമ്മ്യൂണിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഫിലിയേഷന്‍ ലഭിച്ചിട്ടുള്ള ഇന്ത്യ ഫോറം നെറ്റ് വര്‍ക്ക് ഓഫ് പ്രൊഫഷണല്‍സും, ബിസിഐയും സംയുക്തമായാണ് ബിസിഐ ഇന്ത്യ കോണ്‍ഫറന്‍സും അവാര്‍ഡും സംഘടിപ്പിക്കുന്നത്. ബിസിനസ് കൂട്ടായ്മകളെ കൂടുതല്‍ അറിയാനും മേഖലയിലെ പ്രമുഖ കമ്പനികളുമായി അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവെയ്ക്കാനും മികച്ച അവസരമാണ് ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors