Above Pot

സാമൂഹ്യ ക്ഷേമ പെൻഷൻ , കൗൺസിലിൽ ഭരണപക്ഷ – പ്രതിപക്ഷ കൗൺസിലർമാർ പൊട്ടിത്തെറിച്ചു

ഗുരുവായൂര്‍: സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്നവരെ ദുരിതത്തിലാക്കുന്ന ഉത്തരവുകൾക്കെതിരെ കൗൺസിലിൽ ഭരണപക്ഷ – പ്രതിപക്ഷ കൗൺസിലർമാർ പൊട്ടിത്തെറിച്ചു. സർക്കാർ ഉത്തരവുകളുടെ പേരിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരെ ദുരിതത്തിലാക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. ബഷീർ പൂക്കോടാണ് കൗൺസിൽ ആരംഭിച്ചയുടനെ പ്രശ്നം ശ്രദ്ധയിൽ കൊണ്ടുവന്നത്. അവിവാഹിതകളും വിധവകളും തങ്ങൾ ഇപ്പോഴും അവിവാഹിതരാണെന്നും പുനർവിവാഹിതരായില്ലെന്നുമുള്ള ഗസറ്റഡ് ഓഫിസർമാരുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന സർക്കാർ ഉത്തരവാണ് പെൻഷൻകാരെ ദുരിതത്തിലാക്കിയിട്ടുള്ളത്.

First Paragraph  728-90

കൗൺസിലർമാരുടെ കത്തുമായി ചെന്നാൽ പോലും ഗസറ്റഡ് ഓഫിസർമാർ മടക്കി അയക്കുകയാണെന്ന് കൗൺസിലർമാർ പറഞ്ഞു. കോൺഗ്രസിലെ ആൻറോ തോമസ്, എ.പി. ബാബു, എ.ടി. ഹംസ എന്നിവരും സി.പി.എം നിരയിൽ നിന്ന് സ്വരാജ് താഴിശേരി, ഹബീബ് നാറാണത്ത് എന്നിവരും അപേക്ഷകരെ മടക്കി അയക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ചു. മറുപടി പറഞ്ഞ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. വിവിധ് കൃത്യമായ ആളുകൾക്ക് പെൻഷൻ ലഭിക്കാനുള്ള നിർദേശങ്ങളാണ് സർക്കാർ ഉത്തരവിൽ ഉള്ളതെന്ന് വിശദീകരിച്ചു. അക്ഷയ കേന്ദ്രങ്ങൾ വഴിയും സാക്ഷ്യപത്രം ലഭിക്കുമെന്നും അറിയിച്ചു. 46 ലക്ഷം പേരാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൈപറ്റുന്നതെന്നും ഇതിൽ വലിയൊരു വിഭാഗം വ്യാജമാണെന്നും , അവരെ കണ്ടെത്താനാണ് സർക്കാരിന്റെ പുതിയ ഉത്തരവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Second Paragraph (saravana bhavan

റോഡിലേക്ക് കക്കൂസ് മാലിന്യം അടക്കം ഒഴുക്കി വിടുന്ന ലോഡ്ജുകൾക്കെതിരെ അടിയന്തിര നടപടി എടുക്കണമെന്ന് ശോഭ ഹരിനാരായണൻ ആവശ്യപ്പെട്ടു ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തർക്ക് മലിന ജലം ചവിട്ടി പോകേണ്ട ഗതികേടാണ് ഉള്ളതെന്നും അവർ പറഞ്ഞു . അമൃത് പദ്ധതിയിൽ കാന നിർമ്മാണം നടക്കുന്നത് കൊണ്ട് മലിനജലം ഒഴുകി പോകുന്നില്ല. കാന നിറഞ്ഞു മലിനജലം റോഡിൽ ഒഴുകി കൊണ്ടിരിക്കുകയാണ് .നഗര സഭ ഇവിടെ ബ്ലീച്ചിങ് പൗഡർ വിതറി മാറി നിൽക്കുകയാണ് അവർ കുറ്റപ്പെടുത്തി . ചെയർ പേഴ്‌സൺ വി എസ് രേവതി അധ്യക്ഷത വഹിച്ചു .