Madhavam header
Above Pot

ഗുരുവായൂർ ഉത്സവം , രാത്രിയിലെ പ്രസാദ ഊട്ടിനും വൻ ഭക്തജനത്തിരക്ക്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു വൈകീട്ടുള്ള പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു .വൈകീട്ട് 7 ന് ആരംഭിച്ച ഊട്ടിൽ ഏഴായിരത്തോളം ഭക്തർ പങ്കെടുത്തു ഈ ഉത്സവക്കാലത്തെ വൈകിട്ടുള്ള പ്രസാദ ഊട്ടിൽ ആദ്യമായാണ് ഇത്രയും ഭക്തർ പങ്കെടുത്തത് .പാള പ്ലേറ്റിൽ ബുഫേ സംവിധാനത്തിൽ ആണ് ഭക്ഷണം വിതരണം നടത്തുന്നത് . ചോറ്, രസകാളൻ, മാങ്ങ അച്ചാർ ,പപ്പടം എന്നിവയാണ് രാത്രിയിൽ പ്രസാദ ഊട്ടിൽ വിളമ്പുന്നത് .ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ കെ ആർ സുനിൽ കുമാർ ,മാനേജർ സുരേഷ് ബാബു ,സബ് കമ്മറ്റി അംഗങ്ങൾ ആയ ജി കെ പ്രകാശൻ ടി എൻ മുരളി , മുരളീധര കൈമൾ എന്നിവരുടെ നേതൃത്വ ത്തിൽ ആണ് പ്രസാദ വിതരണം നടന്നത് . ശനിയാഴ്ച ആയതിനാൽ രാവിലത്തെ കഞ്ഞിയും പുഴുക്കും കഴിക്കാൻ വൻ തിരക്ക് ഉണ്ടായിരുന്നു 18,000 പേരാണ് പകൽ കഞ്ഞി കുടിക്കാൻ എത്തിയത് . എട്ടാം വിളക്ക് ദിവസമായ ഞായറാഴ്ച അഭൂത പൂർവമായ ഭക്തജന തിരക്കായിരിക്കും അനുഭവപ്പെടുക

Vadasheri Footer