കോൺഗ്രസിന്റെ നിലവിലെ മൂന്ന് എം പി മാർക്ക് സ്ഥാനാർത്ഥിത്വം നഷ്ടപ്പെടാൻ സാധ്യത
തിരുവനന്തപുരം : ലോക സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിലവിലെ മൂന്ന് എം പി മാരോട് മത്സര രംഗത്ത് നിന്ന് മാറി നിൽക്കാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി അറിയുന്നു . എറണാകുളത്തെ നിലവിലെ എം പി കെ വി തോമസ് ,പത്തനം തിട്ടയിലെ ആന്റോ ആൻറണി ,കോഴിക്കോട് എം കെ രാഘവൻ എന്നിവർക്കാണ് സീറ്റ് നഷ്ടപ്പെടാൻ സാധ്യത . സംസ്ഥാനത്തെ ഏതാനും സീറ്റുകളിലെ സ്ഥാനാർത്ഥികളെ കുറിച്ച് ധാരണ ഉണ്ടായതായും , മറ്റു സീറ്റുകളിലേക്ക് പരിഗണിക്കേണ്ട സ്ഥാനാർത്ഥികളുടെ പാനൽ രൂപീകരിച്ച തായും അറിയുന്നു .
കഴിഞ്ഞ ദിവസം ഡൽഹിയിൽ സംസ്ഥാന നേതാക്കളും കേന്ദ്ര നേതാക്കളും തമ്മിൽ നടന്ന ചർച്ചയെ തുടർന്നാണ് ഇത്തരം ധാരണ ഉരുത്തിരിഞ്ഞു വന്നത് . തിരുവനന്തപുരം ശശി തരൂർ തന്നെ വീണ്ടും ജനവിധി തേടും , മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും ,ആലപ്പുഴയിൽ കെ സി വേണുഗോപാലും മത്സരിക്കും . കണ്ണൂരിൽ കെ സുധാകരനും , വയനാട് എം എം ഹസ്സനും സ്ഥാനാർത്ഥികൾ ആകും . ഇടുക്കിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കുന്നില്ലെങ്കിൽ ഡീൻ കുരിയാക്കോസ് സ്ഥാനാർത്ഥിയാകും .
പത്തനംതിട്ടയിൽ ബെന്നി ബെഹന്നാൻ ,മോഹൻ രാജ് ,ചാലക്കുടിയിൽ ടി എൻ പ്രതാപൻ ,വിഷ്ണു നാഥ് , തൃശ്ശൂരിൽ സി ഐ സെബാസ്റ്റ്യൻ , ടോം വടക്കൻ ,ആലത്തൂരിൽ ഡോ മിനി ,എൻ കെ സുധീർ ,സി സി ശ്രീകുമാർ , പാലക്കാട് വി കെ ശ്രീകണ്ഠൻ , പി വി ബാലചന്ദ്രൻ , വടകര ഷാനിമോൾ ഉസ്മാൻ ,കെ എം അഭിജിത്ത് ,കാസർകോട് മുൻ എം പി രാമറെ യുടെ മകൻ അഡ്വ ബി സുബ്ബയ്യ ,റ്റി സിദ്ധിഖ് എന്നിവരാണ് പാനലിൽ ഇടം പിടിച്ചവർ എന്നാണ് പുറത്ത് വരുന്ന വിവരം .എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിത്യവും ജയ സാധ്യതയും പരിഗണിച്ചു തന്നെയാകും അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്നറിയുന്നു