Header

കോടിക്കണക്കിനു രൂപയുമായി ഉടമകൾ മുങ്ങിയ കുറിക്കമ്പനിയുടെ രേഖകൾ ഗുരുവായൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

ഗുരുവായൂർ : നിക്ഷേപകരെ കബളിപ്പിച്ചു കോടിക്കണക്കിനു രൂപയുമായി ഉടമകൾ മുങ്ങിയ ടി എന്‍ ടി കുറിക്കമ്പനി , ചിറ്റാളന്മാരിൽ നിന്നും വാങ്ങി വെച്ച രേഖകൾ ഗുരുവായൂരിലെ അപ്പാർട്ട് മെന്റിന്റെ ടെറസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി . ക്ഷേത്രത്തിന് സമീപത്തെ സൂര്യ മാധവം എന്ന അപ്പാർട്ട്മെന്റിന്റെ ടെറസിലാണ് കെട്ടു കണക്കിന് രേഖകൾ കണ്ടെത്തിയത് . കുറി വിളിച്ചവർ പണം ലഭിക്കാൻ വേണ്ടി ഈടായി നൽകിയ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ മുദ്ര പത്രങ്ങൾ , പ്രോമിസറി നോട്ടുകൾ എന്നിവയുടെ വലിയ ശേഖരമാണ് കണ്ടെത്തിയത് . ഗുരുവായൂർ ടെംപിൾ സി ഐ പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് എത്തി രേഖകൾ കസ്റ്റഡിയിലെടുത്തു . കുറി കമ്പനിയിലെ ഒരു ജീവനക്കാരൻ നേരത്തെ ഇവിടെ വാടകക്ക് താമസിച്ചിരുന്നുവത്രെ .മുറി ഒഴിഞ്ഞു പോകുമ്പോൾ കയ്യിൽ സൂക്ഷിച്ചിരുന്ന രേഖകൾ ഇവിടെ ഉപേക്ഷിച്ചതാകും എന്നാണ് സംശയിക്കുന്നത്

പറവൂര്‍ വടക്കേക്കര കുഞ്ഞിതൈ തോമസിന്റെ ചങ്ങാതി കുറി 20 വര്ഷലങ്ങള്ക്ക് മുന്പ് ആരംഭിക്കുമ്പോള്‍ കൈമുതലായി ഉണ്ടായിരുന്നത് ജനങ്ങളിലുള്ള വിശ്വാസം മാത്രമായിരുന്നു.ആ വിശ്വാസം തന്നെയാണ് അനുഗ്രഹ ചിട്ട്‌സ് എന്ന പേരില്‍ ജില്ലയിലെ വിവിധ ഇടങ്ങളിലേയ്ക്ക് സ്ഥാപനത്തിന്റെ വളര്ച്ചമ ആരംഭിക്കുന്നതിനുള്ള കാരണവും.മറ്റ് കുറികളില്‍ നിന്നും വ്യത്യസ്തമായി കുറി കിട്ടിയ അന്ന് തന്നെ മുഴുവന്‍ പൈസയും ഇടപാടുക്കാര്ക്ക്് നല്കിായ ചരിത്രം വരെയുണ്ട് അനുഗ്രഹയ്ക്ക്.ആ വിശ്വാസം ഒന്ന് കൊണ്ട് തന്നെയാണ് കുറി വട്ടമെത്തിയവര്‍ വീണ്ടും വീണ്ടും ഇതേ കുറിയില്‍ ചേരുവാന്‍ ഇടയാക്കിയതും.ഇത്രയും പാരമ്പര്യവും വിശ്വാസവുമുള്ള ഒരു കുറികമ്പനി പെട്ടിയതിന് പിന്നിലെ ദുരുഹതയാണ് ജനങ്ങളെ അമ്പരിപ്പിക്കുന്നത്.അനുഗ്രഹ കുറീസ് കുറച്ച് വര്ഷിങ്ങള്ക്ക്ഹ മുന്പാിണ് ടി എന്‍ ടി എന്ന പേരിലേയ്ക്ക മാറിയതും മറ്റ് ജില്ലകളിലേയ്ക്ക് കൂടി ബിസിനസ്സ് വ്യാപിച്ചതും.തോമസില്‍ നിന്നും മക്കളായ ടെല്സബണും നെല്സസണും കുറികമ്പനിയുടെ തലപ്പത്തേയ്ക്ക് വരുകായായിരുന്നു.

ദിവസ കളക്ഷന്‍ അടക്കം നടത്തി സാധാരണക്കാരായ ഉപഭോക്താക്കളെ ആകര്ഷി്ച്ചായിരുന്നു കമ്പനിയുടെ വളര്ച്ചാ.വരിക്കാരെ ചേര്ക്കു ന്നതനുസരിച്ച് കളക്ഷന്‍ ഏജന്റുമാര്ക്കുംള വരുമാനം ലഭിച്ചിരുന്നത്.ഇത് കുറി വട്ടമെത്തിയവരെ വീണ്ടും അടുത്ത കുറിയിലേയ്ക്ക് ചേര്ക്കുരന്നതിന് ഇടയാക്കി.17 വര്ഷ്ക്കാലമായി കമ്പനിയില്‍ ഫീല്ഡ്ക സ്റ്റാഫായി ജോലി ചെയ്യുന്നവരുണ്ട്.100 രൂപ മുതല്‍ 1000 രൂപ വരെ ദിവസവും ചിട്ടിയില്‍ അടച്ചവരാണ് മിക്കവരും.കമ്പനിയുടെ കുറി കൈപടയില്‍ ഭാരത സര്ക്കാ രിന്റെ മുദ്രയോട് കൂടിയ കമ്പനി രജിസ്‌ട്രേന്‍ സര്ട്ടിമഫിക്കറ്റ് അടക്കം ചെയ്തിരുന്നു.പലരും വീട് പണിയ്ക്കും മക്കളുടെ വിവാഹ ആവശ്യത്തിനുമായി സ്വരുകൂട്ടിയ പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.ഏകദേശം 55 കോടിയുടെ പണം കുറി വെച്ചവരില്‍ നിന്ന് നഷ്ടപ്പെട്ടുവെന്നാണ് വിലയിരുത്തുന്നത്.

ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേയ്ക്കായി പരാതികളുടെ പ്രളയമാണ് വന്ന് കൊണ്ടിരിക്കുന്നത്.നാലയിരത്തോളം പേര്‍ ഇതിനകം പരാതികള്‍ നല്കിര കഴിഞ്ഞു.പതിനായിരത്തിലധികം ഇടപാടുകാര്‍ ഉണ്ടെന്നാണ് പ്രഥമിക വിവരം.കാട്ടൂരില്‍ 800 ല്‍ അധികം പരാതികളും ചേര്പ്പ്ണ സ്റ്റേഷനില്‍ 500 ല്‍ അധികം പരാതികളും വടക്കാഞ്ചേരിയില്‍ 1000 ല്‍ അധികം പരാതികളും പാവറട്ടി 500,കൊരട്ടി 450,വിയ്യൂര്‍ 200,കയ്പമംഗലം 150,അന്തിക്കാട് 200,കുന്നകുളം 250,ഒല്ലൂര്‍ 150 എന്നിങ്ങനെ പരാതികള്‍ സ്റ്റേഷനുകളിലേയ്ക്ക് പ്രവഹിക്കുകയാണ്.മിക്ക കുറികളും വട്ടമെത്താറായപ്പോഴാണ് ഉടമകള്‍ മുങ്ങിയിരിക്കുന്നത്..