സംസ്ഥാനത്തെ 167 സി ഐ മാരെ സർക്കാർ സ്ഥലം മാറ്റി
ചാവക്കാട് : തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ 167 സി ഐ മാരെ സർക്കാർ സ്ഥലം മാറ്റി . ചാവക്കാട് സി ഐ ജി ഗോപകുമാറിനെ തിരുവനന്തപുരം വർക്കലയിലേക്കും , കൊച്ചി സൈബർ സെല്ലിൽ നിന്ന് എം കെ സജീവിനെ ചാവക്കാട് സ്റ്റേഷനിലേക്കും സ്ഥലം മാറ്റി . കുന്നംകുളം സി ഐ കെ ജി സുരേഷ് കുമാറിനെ പാലക്കാട് കസബയിലേക്കും അവിടെ നിന്ന് വി എസ് വിജയകുമാറിനെ കുന്നംകുളത്തേക്കും മാറ്റി നിയമിച്ചു . വലപ്പാട് സിഐ .ടി ഷൈജു വിനെ പാലക്കാട് ചിറ്റൂരിലേക്കും ,എം എ മുഹമ്മദിനെ വലപ്പാട്ടേക്കും സ്ഥലം മാറ്റി .പുതുക്കാട് സി ഐ എസ് വി സുധീരനെ വളാഞ്ചേരിയിലേക്കാണ് മാറ്റിയിട്ടുള്ളത് .പുതുക്കാട് സി ഐ ആയി സി ഇ മാർട്ടിനെയും നിയമിച്ചിട്ടുണ്ട് . നെടുമ്പാശ്ശേരിയിൽ നിന്ന് പി എം ബൈജുവിനെ മാളയിൽ നിയമിച്ചു