മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ജനാധിപത്യം തകരും : മുല്ലപ്പള്ളി രാമചന്ദ്രൻ
ഗുരുവായൂർ :നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി വീണ്ടുംഅധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ജനാധിപത്യം തകരുമെന്നും . ഇനിയെരിക്കലും ജനാധിപത്യത്തിലേക്ക് തിരിച്ചു പോകാൻ നമുക്ക് കഴിയില്ലെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . അതു കൊണ്ട് മോദിക്കെതിരെ ഒരു കൊടുംങ്കാറ്റായി വീശുന്ന രാഹുൽ ഗാന്ധിക്കൊപ്പം അണിനിരക്കണമെന്ന് ആഹ്വാനം ചെയ്തു .
കെ പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രക്ക് വടക്കേകാട് ടിഎംകെ റിജന്‍സി ഗ്രൗണ്ടില്‍നൽകിയ ഊഷ്മളമായ വരവേല്പിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ മോദി മുത്തലാക്ക് ബില്ല്കെണ്ടുവന്ന്ന്യൂനപക്ഷങ്ങൾക്കെതിരെ തിരിയുമ്പോൾ കേരളത്തിൽ സി പി എം ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നു.സി പി എം ൻ്റെ കൊലപാതക രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ഇരകളായിട്ടുള്ളത് മുസ്ലിം ചെറുപ്പക്കാരാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.കെ പി സിസി വർക്കിംങ്ങ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡിസിസി മുൻ പ്രസിഡണ്ട് ഒ അബ്ദുറഹ്മാൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡണ്ട് ടി എൻ പ്രതാപൻ, പ്രമുഖ നേതാക്കളായ രാജ്മോഹൻ ഉണ്ണിത്താൻ,എ ഡി ജയപ്രകാശ്, കെ.പി അനിൽകുമാർ, എം എ ഷു ക്കൂർ, ജോൺ എബ്രഹാം, കെ സി അബു,ശൂരനാട് രാജശേഖരന്‍, സി എച്ച് റഷീദ്,വി.കെ ഫസലുൽഅലി, എൻ കെ സുധീർ , ഗോപ പ്രതാപൻ ,എ എ അലാവുദ്ധീൻ ,കെ ഡി വീരമണി കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പത്മജ വേണുഗോപാല്‍, വി.ബല്‍റാം, ഷാനിമോള്‍ ഉസ്മാന്‍, ലതിക സുഭാഷ്, എന്നിവര്‍ പങ്കെടുത്തു.വടക്കേക്കാട് എസി കുഞ്ഞുമോന്‍ ഹാജി സ്മാരക മന്ദിര പരിസരത്തു നിന്നും ജാഥയെ സ്വീകരിച്ച് പൊതു സമ്മേളന വേദിയിലേക്ക് കൊണ്ടുവന്നു.തുടര്‍ന്ന് ഹാരാർപ്പണംനടത്തി . വിവിധ ബൂത്തുകളില്‍ നിന്നു സമാഹരിച്ച തുകജഥാക്യാപ്റ്റനു കൈമാറി ,പുന്നയൂർക്കുളത്ത് സി പി എം ൽ നിന്ന് രാജിവെച്ച് വന്ന പ്രവർത്തകരെ കെ പി സി സി പ്രസിഡന്റ് പാർട്ടിയിലേക്ക് സ്വീകരിച്ചു