Header Saravan Bhavan

സമസ്ത കേരള ജംഇയ്യത്തൽ ഉലമ മുശാവറ അംഗം ഉമർ അൻവരിയെ ആദരിച്ചു

Above article- 1

ഗുരുവായൂർ: സമസ്ത കേരള ജംഇയ്യത്തൽ ഉലമ മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക പണ്ഡിതനും, പോർക്കളേങ്ങാട് മഹല്ല് ഖത്വീബുമായ ഉമർ അൻവരിയെ ആദരിച്ചു. പോർക്കളേങ്ങാട് മഹല്ലും, അൽഖാദരിയ്യ ശരി അത്ത് അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച സ്വീകരണത്തിലായിരുന്നു ആദരിക്കൽ. ആദരണ സമ്മേളനം സമസ്ത കേച്ചേരി റേഞ്ച് പ്രസിഡണ്ട് മൊയ്തീൻകുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അൽഖാദരിയ്യ ശരി അത്ത് അക്കാദമി പ്രസിഡണ്ട് അഷറഫ് ഹാജി അധ്യക്ഷത വഹിച്ചു. എസ്. വൈ.എസ് ജില്ലാ പ്രസിഡണ്ട് കരീം ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഉമർ അൻവരിക്ക് മഹല്ല് പ്രസിഡണ്ട് മുത്തു ഉപഹാരം സമ്മാനിച്ചു. അക്കാദമി വൈസ് പ്രസിഡണ്ട് ടി.സി റസാഖ് ഹാജി പൊന്നാട അണിയിച്ചു. ചൊവ്വല്ലൂർ മഹല്ല് പ്രസിഡണ്ട് കെ.വി അബ്ദുൾ മജീദ് ഹാജി, റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു. ഉമർ അൻവരി മറുപടി പ്രസംഗം നടത്തി.

Vadasheri Footer