Post Header (woking) vadesheri

ദീപം കോഴികുളങ്ങരയുടെ രജത ജൂബിലി ആഘോഷം തിങ്കളാഴ്ച

Above Post Pazhidam (working)

ചാവക്കാട്: ദീപം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്
കോഴികുളങ്ങ രയുടെ രജത ജൂബിലി ആഘോഷം ഫെബ്രുവരി 11
തിങ്കളാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തില്‍
അറിയിച്ച. ആഘോഷ പരിപാടികള്‍ കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ
ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത
വഹിക്കും. വ്യവസായ പ്രമുഖനും, സാനിമാ നിര്‍മ്മാതാവുമായ
സോഹന്‍ റോയ് ചടങ്ങില്‍ മുഖ്യാഥിതിയാവും.

Ambiswami restaurant

ആഘോഷപരിപാടികളുടെ ഭാഗമായി ഭല്ലഭട്ട കളരി സംഘം
ഗുരുക്കള്‍ ശങ്കരനാരായണമേനോന്‍, കവിയും. സാഹിത്യകാരനുമായ
രാധാക്യഷ്ണന്‍ കാക്കശേരി, മികച്ച പോസ്റ്റുമാന്‍ അവാര്‍ഡ് ജേതാവ്
പുഷ്ക്കരന്‍ കണ്ടംപുള്ളി, മികച്ച വനിത സംരംഭക അഭിനി സോഹന്‍ റോയ് ,
റിട്ടേര്‍ഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ കെ എം ഷമ്മീര്‍,
കായികതാരം കബീര്‍ ചാവക്കാട്. ഇംഗ്ളീഷ് സാഹിത്യത്തില്‍
ഡോക്ട്രേറ്റ് നേടിയ ഡോ: കെ എം ഷംല ,എം എസ് സി ഒന്നാ
റാങ്കുകാരി ശിസുമ എം എസ് എന്നിവരെ ചടങ്ങില്‍ ആദരിക്കും

തുടർന്ന് വൈകീട്ട് ഏഴുമണിക്ക് ഭല്ലഭട്ട കളരി സംഘത്തിന്‍റെ കളരിപയറ്റ്
പ്രദര്‍ശനവും, കലാഭവന്‍ ജയന്‍ നയിക്കുന്ന കോമഡി ഷോയും നടക്കും, 25
വര്‍ഷം പിന്നിടുന്ന സംഘടന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങില്‍ ശ്രദ്ധ
ചെ ലുത്തി പോരുകയായിരുന്നു.പ്രളയ കാലത്തെ സംഘടനയുടെ
പ്രവര്‍ത്തനങ്ങള്‍ നിര്‍ധനസമൂഹത്തിന് ഏറെ ആശ്വാസം പകര്‍ന്നിരുന്നു .
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ എം സി റഷീദ്,കെ
ജയകുമാര്‍ എം പി രാജീവ്, കെ എസ് സുനില്‍, സി വി മനോജ് , കെബി
അജിലേഷ്, എന്നിവർ സംബന്ധിച്ചു.

Second Paragraph  Rugmini (working)