Above Pot

അഖിലേന്ത്യാ സിഎ പരീക്ഷയില്‍ ലക്ഷ്യ ക്യാമ്പസിന് ഏഴ് റാങ്കുകളോടെ ചരിത്ര നേട്ടം

കൊച്ചി – അഖിലേന്ത്യാ തലത്തില്‍ സിഎ പരീക്ഷയില്‍ ആദ്യ റാങ്കുകളില്‍ ലക്ഷ്യ സി.എ ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്ര നേട്ടം. സി.എ ഫൗണ്ടേഷന്‍ പരീക്ഷയില്‍ രാജ്യത്തെ ആദ്യ 50 റാങ്കുകളില്‍ എട്ടെണ്ണമാണ് കേരളത്തിന് ലഭിച്ചത്. ഇതില്‍ ആറും ലക്ഷ്യ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളാണ്. ഫൈനല്‍ പരീക്ഷയില്‍ 15-ാം റാങ്കും ലക്ഷ്യയിലെ വിദ്യാര്‍ത്ഥിക്കാണ്. ആദ്യമായാണ് സി.എ പരീക്ഷയില്‍ കേരളത്തില്‍ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ റാങ്ക് പട്ടികയില്‍ ഇടം പിടിക്കുന്നത്. അതില്‍ ബഹുഭൂരിഭാഗവും ലക്ഷ്യ സിഎ ക്യാമ്പസിന്‍ നിന്നുള്ളവരാണെന്നത് ലക്ഷ്യയിലെ മികച്ച കോച്ചിംഗിനുള്ള അംഗീകാരമാണ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ലക്ഷ്യക്ക് ക്യാമ്പസുകളുള്ളത്. ഇവിടെ സിഎ കോച്ചിംഗിന് പുറമെ എസിസിഎ, സിഎംഎ, സിഎസ്, നീറ്റ്, എന്‍ട്രന്‍സ് എന്നിവയ്ക്കുള്ള പരിശീലനവും നല്‍കുന്നുണ്ട്.

First Paragraph  728-90

ലക്ഷ്യയിലെ വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശി മുഹമ്മദ് ഷബാസിനാണ് സിഎ ഫൈനല്‍ പരീക്ഷയില്‍ 15-ാം റാങ്ക്. നെവിന്‍ ജെയിംസ് (20-ാം റാങ്ക്), അയിഷ അക്ബര്‍ അലി (20-ാം റാങ്ക്), മഹ്‌നാസ് അലി (44-ാം റാങ്ക്), അനു ജോസ് (46-ാം റാങ്ക്), നസ്‌റീം അബ്ദുള്‍ റഹീം (49-ാം റാങ്ക്), ഫസില്‍ (49-ാം റാങ്ക്) എന്നിവരാണ് സിഎ ഫൗണ്ടേഷന്‍ പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയ ലക്ഷ്യയിലെ വിദ്യാര്‍ത്ഥികള്‍.

Second Paragraph (saravana bhavan

സിഎ ഫൈനല്‍ പരീക്ഷയെഴുതിയ 1,04,365 പേരില്‍ 14,969 പേര്‍ വിജയിച്ചു. ഫൗണ്ടേഷനില്‍ രാജ്യത്താകെ 48,702 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 21,488 പേര്‍ വിജയിച്ചു. കേരളത്തില്‍ സിഎ ഉള്‍പ്പെടെ കോമേഴ്‌സ് സ്‌കീമിലെ പ്രൊഫഷണല്‍ പഠനത്തിന് ഇപ്പോള്‍ പ്രാധാന്യം ഏറി വരുന്നുണ്ടെന്ന് ലക്ഷ്യ സ്ഥാപകരായ അധീഷ് ദാമോദരന്‍, ഓര്‍വെല്‍ ലയണല്‍ എന്നിവര്‍ പറഞ്ഞു. നേരത്തെ ഇത്തരം കോഴ്‌സിന് ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നു. വിദഗ്ധ പരിശീലന കേന്ദ്രങ്ങളില്ലാത്തതായിരുന്നു ഇതിന്റെ പ്രധാന കാരണം. ലക്ഷ്യയിലൂടെയും മറ്റും വിദഗ്ധ പരിശീലനം ലഭ്യമായതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കോമേഴ്‌സ് പ്രൊഫഷണല്‍ പഠന രംഗത്തേക്ക് കടുവരുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. രാജ്യത്താകെ വലിയ തൊഴില്‍ സാധ്യതകളാണ് ഈ രംഗത്ത് ഇപ്പോഴുള്ളത്. പ്രൊഫഷണല്‍ പഠന മേഖലയില്‍ ഏറ്റവും വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിലാണ് ലക്ഷ്യയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിംഗ് നല്‍കുന്നത്.