Post Header (woking) vadesheri

ടി.പി 51എന്ന സിനിമയുടെ സംവിധായകന്റെ പാസ്പോര്‍ട്ട് പൊലീസ് തടഞ്ഞുവച്ചു.

Above Post Pazhidam (working)

കോഴിക്കോട്: കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമയെടുത്ത സംവിധായകന്‍ മൊയ്തു താഴത്തിന്റെ പാസ്പോര്‍ട്ട് പൊലീസ് തടഞ്ഞുവച്ചു. പാസ്പോര്‍ട്ട് പുതുക്കുന്നതിനായി പൊലീസ് വെരിഫിക്കേഷന് വന്നപ്പോഴാണ് സംഭവം. സ്റ്റേഷനിലെത്തിയ തന്നോട് ടി.പി 51എന്ന സിനിമയെടുത്ത മൊയ്തു താഴത്തല്ലേ എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിക്കുകയും താങ്കളുടെ പേരില്‍ ഒരു ക്രിമിനല്‍ കേസുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് ചെയ്തത്. എന്നാല്‍ സ്കൂള്‍ സര്‍ട്ടിഫിക്കേറ്റില്‍ തന്റെ പേര് വളപ്പില്‍ മൊയ്തു എന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Ambiswami restaurant

വര്‍ഷങ്ങള്‍ക്ക് മുന്നേ ഒരുകേസുണ്ടായിരുന്നു എന്നാല്‍ അതില്‍ കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഈ കേസിലാണ് പൊലീസ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നത്. ഇത് സി‌നിമ‌യെടുത്തതിന്റെ വെെരാഗ്യത്തില്‍ പൊലീസ് ചെയ്യുന്നതാണെന്നും മൊയ്തു താഴത്ത് പറഞ്ഞു. ഗല്‍ഫില്‍ ഒരു ഷോയ്ക്ക് പോവാനായിരുന്നു പാസ്പോര്‍ട്ട് പുതുക്കാന്‍ നല്‍കിയത്. ഈ മാസം 25 ആണ് പരിപാടി.

പാസ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ ഷോ മുടങ്ങുമെന്നും മൊയ്തു താഴത്ത് പറഞ്ഞു. ടി.പി 51 ന്റെ റിലീസ് സമയത്ത് സിനിമ തനിക്ക് ഭീഷണികള്‍ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Second Paragraph  Rugmini (working)