Madhavam header
Above Pot

ഗുരുവായൂരിൽ ചെയർ പേഴ്‌സൺ ആയി വി.എസ്.രേവതി അധികാരമേറ്റു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ചെയർ പേഴ്‌സൺ ആയി സി.പി.ഐയിലെ വി.എസ്. രേവതി തിരഞ്ഞെടുക്കപ്പെട്ടു. 41 ൽ 22 വോട്ടു നേടിയാണു വിജയം. എതിർ സ്ഥാനാർഥി കോൺഗ്രസിലെ സുഷ ബാബു 19 വോട്ടു നേടി. ബിജെപിയുടെ ഏക അംഗം ശോഭ ഹരി നാരായണൻ വോട്ടെടുപ്പിനെത്തിയില്ല. യു.ഡി.എഫിന് 20 അംഗങ്ങളുണ്ടെങ്കിലും 19 വോട്ട് മാത്രമെ സുഷക്ക് ലഭിച്ചുള്ളു.

ആശുപത്രിയിൽ ചികിത്സയിലായ കോൺഗ്രസ് അംഗം ടി.കെ. വിനോദ് കുമാർ എത്തിയിരുന്നില്ല.മുൻ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി രേവതിയുടെ പേര് നിർദേശിച്ചു. എൽ.ഡി.എഫ് കക്ഷി നേതാവായ ടി.ടി. ശിവദാസൻ പിന്താങ്ങി. ഡെപ്യുട്ടി കളക്ടർ (ആർ ആർ ) വരണാധികാരിയായിരുന്നു .തിരഞ്ഞെടുക്കപ്പെട്ട വി എസ് രേവതി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു . മുൻ ചെയർ മാൻ മാരായ ടി ടി ശിവദാസ് ,പി കെ ശാന്ത കുമാരി കക്ഷി നേതാക്കളായ അഭിലാഷ് വി ചന്ദ്രൻ ,സുരേഷ് വാരിയർ ആർ വി മജീദ് , പ്രതിപക്ഷ നേതാവ് എ പി ബാബു , തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു .

Astrologer

മുൻ ചെയർമാനും എംഎൽ എയുമായ ഗീത ഗോപി , ദേവസ്വം ഭരണ സമിതി അംഗം എ വി പ്രശാന്ത് ,സി പി ഐ ഏരിയ സെക്രട്ടറി മുഹമ്മദ് ബഷീർ ,കോൺഗ്രസ് ബ്ളോക് പ്രസിഡന്റ് ഗോപ പ്രതാപൻ ,തുടങ്ങിയവർ തിരഞ്ഞെടുപ്പ്
നടപടികൾ വീക്ഷിക്കാൻ എത്തിയിരുന്നു . 43 അംഗങ്ങളുള്ള കൗൺസിലിൽ 21 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. സ്വതന്ത്ര അംഗമായ പ്രൊഫ. പി.കെ. ശാന്തകുമാരിയുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണത്തിൽ തുടരുന്നത്. യു.ഡി.എഫിന് 20 അംഗങ്ങളും ബി.ജെ.പിക്ക് ഒരു അംഗവുമാണുള്ളത്.

 

വനിത സംവരണമായ ഗുരുവായൂരിൽ എൽ ഡി എഫ് ധാരണ പ്രകാരം ഇനി ഒരു വർഷം സി പി ഐ ക്കാണ് ചെയർമാൻ സ്ഥാനം .അവസാന വർഷം ചെയർമാൻ സ്ഥാനം സി പി എമ്മിന് ലഭിക്കും . 22 ാം വാർഡ് മാണിക്കത്തുപടിയെയാണ് റിട്ട. അധ്യാപികയായ രേവതി പ്രതിനിധീകരിക്കുന്നത്. സി.എൻ. ജയദേവൻ എം.പിയുടെ ഭാര്യയുടെ സഹോദര പത്നിയാണ്. കോൺഗ്രസ് കൗൺസിലർ ടി.കെ. വിനോദ് കുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വിപ്പ് ലംഘിച്ചതിനെ തുടർന്നാണ് സി.സി.സി. പ്രസിഡന്റ് ഇയാളെ സസ്‌പെന്റ് ചെയ്തത്

Vadasheri Footer