Above Pot

മാലിന്യത്തെ ചൊല്ലി ചാവക്കാട് പ്രതിപക്ഷം കൗൺസിൽ ബഹിഷ്ക്കരിച്ചു

ചാവക്കാട്: ചക്കം കണ്ടത്ത് ജലസ്രോതസിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിനു അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർ മാർ കൗൺസിൽ ബഹിഷ്കരിച്ചു . ഗുരുവായൂ ർ നഗരസഭ പ്രദേശത്ത് നിന്ന് നിന്നും ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം കയറ്റി ചാവക്കാട് നഗരസഭ പതിമൂന്നാം വാർഡിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ കൊണ്ട് വന്നു നിക്ഷേപിക്കുകയും ജല സ്രോതസ് മലിനമാക്കപ്പെട്ട വർക്കെതിരെ ചാവക്കാട് നഗര സഭ ആരോഗ്യ വകുപ്പ് അന്വഷിച്ചു കുറ്റക്കാർക്കെതിരെ നടപടി എടുക്കുവാൻ ആവശ്യപ്പെട്ടാണ് അടിയന്തിരപ്രമേയത്തിനു അനുമതി തേടിയത് . .
തുടർന്ന് പ്രതിപക്ഷ നേതാവ് കെ .കെ .കാർത്യാനി ടീച്ചറുടെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർ മാരുടെ സംഘം മാലിന്യം തള്ളിയ പാലയൂർ പ്രദേശം സന്ദർശിച്ചു .
യുഡിഎഫ് പാലയൂർ കമ്മിറ്റി നേതാക്കളായ കെ .എം .ലത്തീഫ് ,അനീഷ് പാലയൂർ ,ഷബീർ മാളിയേക്കൽ ,നവാസ് തെക്കുംപുറം ,റിശി ലാസ്സർ ,ആരിഫ് എ .എച് സി .എം .മുജീബ് ,
കെ .പി .അഷ്‌റഫ്, റഷീദ് വലിയകത്ത് എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു .

First Paragraph  728-90