Madhavam header
Above Pot

ഉദ്യോഗസ്ഥരുടെ അനാസ്ഥ , വീട് റിപ്പയറിങ്ങിനുള്ള തുക ഗുണഭോക്താക്കൾക്ക് ലഭിച്ചില്ല

ഗുരുവായൂർ : നഗര സഭയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം വീട് റിപ്പയറിനുള്ള തുക ഗുണഭോക്താക്കൾക്ക് ലഭിക്കാതെ പോയതെന്ന് മുൻ ചെയര്മാൻ ടി ടി ശിവദാസ് കൗൺസിൽ യോഗത്തിൽ ആരോപിച്ചു . വീട് റിപ്പയറിങ്ങിനുള്ള രണ്ടാം ഗഡു ഗുണഭോക്താക്കൾക്ക് നൽകുന്നതിന് പകരം ഉദ്യോഗസ്ഥർ ട്രഷറിയിൽ തിരിച്ചടിച്ചു എന്ന് മുൻ ചെയര്മാൻ ടി ടി ശിവദാസ് പറഞ്ഞു . ശബരി മല സീസണിലും ഗുരുവായൂരിലെ തെളിയാത്ത വഴി വിളക്കുകൾ തെളിയിക്കാൻ അടിയന്തിര നടപടികൾ എടുക്കണമെന്ന് കൗൺസിലിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു .കോൺഗ്രസിലെ വിനോദ് ആണ് വിഷയം ആദ്യം ഉന്നയിച്ചത് . ജോലിക്കാർക്ക് വേതനം ലഭിക്കാത്തതുകൊണ്ട് ആണ് റിപ്പയർ നടത്താത്തതെന്നു ആക്ഷേപം ഉയർന്നു . കൈരളി ജംഗ്‌ഷനിലും ,പടിഞ്ഞാറേ നടയിലും വിളക്കുകൾ കത്തുന്നില്ലെന്ന് ശോഭ ഹരിനാരായണൻ ആരോപിച്ചു . തൈക്കാട് മേഖലയിൽ ഒരു വഴിവിളക്ക് പോലും കത്തുന്നില്ലെന്ന് റഷീദ് കുന്നിക്കലും പറഞ്ഞു .
പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ചെയര്മാന് കെ പി വിനോദ് ഉറപ്പ് നൽകി മാർച്ച് വരെ നിലവിലുള്ള കരാറു കൊണ്ട് തന്നെ പണികൾ ചെയ്യിക്കുമെന്നും . മാർച്ചിന് ശേഷം വഴിവിളക്കുകളുടെ റിപ്പയറിങ്ങിന് പുതിയ സംവിധാനം നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . നഗര സഭ നിർമിക്കുന്ന ജൈവ വള വിതരണം കാര്യക്ഷമമല്ലെന്നും , പണ മടച്ച ആളുകൾ ജൈവ വളത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് പി എസ് രാജൻ കുറ്റപ്പെടുത്തി . ബഷീർ പൂക്കോട് , വിവിദ ജലീൽ എ ടി ഹംസ , ബാബു ആളൂർ എം ആന്റോ തോമസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

Vadasheri Footer