മുക്കുപണ്ടം പണയം വെച്ച് പണം തട്ടൽ , മൂന്നു പേർ അറസ്റ്റിൽ

">

ഗുരുവായൂർ : മുക്കുപണ്ടം പണയം വച്ച് 4 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ 3 പ്രതികളെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു .എളവള്ളി രാമനത്ത് വീട്ടിൽ മുഹമ്മദ് അബൂബക്കർ 20,പാങ്ങ് സ്വദേശി കുട്ടാട്ടിൽ വീട്ടിൽ ഷിതിൻ 24,മുല്ലശേരി സ്വദേശി രായംമരക്കാർ വീട്ടിൽ മുഹമ്മദ് സാഹിർ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.5 പ്രതികളുള്ള കേസിൽ രണ്ട് പ്രതികളെ കൂടി കിട്ടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗുരുവായൂർ പോലീസ് അറിയിച്ചു .പേരകത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ഇവർ പല ദിവസങ്ങളിലായി മാറി മാറി വന്ന് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത് . വടക്കാഞ്ചേരി യിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിനിടയിലാണ് ഇവർ പോലീസിന്റെ പിടിയിലായത്.തുടർന്ന് ഉള്ള ചോദ്യം ചെയ്യലിൽ പോലീസ് മറ്റു തട്ടിപ്പുകൾ കണ്ടെത്തുകയായിരുന്നു. ചാവക്കാട്, പാവറട്ടി, പേരാമംഗലം എരുമപ്പെട്ടി, വടക്കാഞ്ചേരി ,വാടാനപ്പള്ളി എന്നീ സ്റ്റേഷനുകളിൽ സമാന തട്ടിപ്പ് കേസ് ഉള്ളതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors