Post Header (woking) vadesheri

മോദിക്ക് വൻ തിരിച്ചടി , അലോക് വർമ്മയെ വീണ്ടും സി ബി ഐ ഡയറക്ടറാക്കി

Above Post Pazhidam (working)

ന്യൂഡെൽഹി : കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി നൽകി കൊണ്ട് അലോക് വർമ്മയെ സി ബി ഐ ഡയറക്ടർ ആയി സുപ്രീം കോടതി തിരികെ കൊണ്ട് വന്നു . ഡയറക്ർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വർമ്മ നൽകിയ ഹർകിയാണ് ചീഫ് ജസ്റ്റിസ് രഞ്ചൻ ഗാഗോയ് വിധി പ്രസ്താവിച്ചത് . ഒക്ടോബർ 23 ന് അർദ്ധ രാത്രിയാണ് തിരക്കിട്ട് കേന്ദ്ര സർക്കാർ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ നീക്കം ചെയ്തത്

Ambiswami restaurant

റഫാല്‍ ഇടപാടില്‍ അന്വേഷണം തടയാനാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയതെന്ന് സുപ്രിം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു ..റഫാല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയത്തോട് അലോക് വര്‍മ്മ രേഖകള്‍ ആവശ്യപ്പെട്ടിരുന്നതായി വിവരം പുറത്ത് വന്നിരുന്നു . ജനുവരി 30 നാണ് അലോക് വർമ്മയുടെ കാലാവധി അവസാനിക്കുക