ഗുരുവായൂര്‍ നഗരസഭയുടെ ജലഓഡിറ്റ് റിപ്പോര്‍ട്ട് സമർപ്പിച്ചു
ഗുരുവായൂർ : ഗുരുവായൂര്‍ നഗരസഭ 2016-17 ല്‍ അവതരിപ്പിച്ച ജലബജറ്റിന്‍റെ ഭാഗമായിഎറണാകുളം കറുകുറ്റി എഞ്ചിനീയറിങ്ങ് കോളേജ് നടത്തിയ ഗുരുവായൂര്‍ നഗരസഭയുടെ ജലഓഡിറ്റ് പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നഗരസഭക്ക് കൈമാറി. അമൂല്യമായ പ്രകൃതിവിഭവമായജലം സംരക്ഷിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ڇജല ഓഡിറ്റ് റിപ്പോര്‍ട്ട്സമര്‍പ്പണംڈ ഗുരുവായൂര്‍ എം എൽ എ കെ വി അബ്ദുള്‍ ഖാദര്‍ നിര്‍വ്വഹിച്ചു.
ആക്റ്റിങ്ങ്ചെയര്‍മാന്‍ കെ പി വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഡോ സണ്ണി ജോര്‍ജ്ജ്ഓഡിറ്റ് സംബന്ധിച്ച് വിശദീകരണം നടത്തി. റിപ്പോര്‍ട്ട് എസ് സി എം എസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കളമശ്ശേരി വൈസ് ചെയര്‍മാന്‍ പ്രൊഫ.
പ്രമോദ് തേവന്നൂര്‍ ഗുരുവായൂര്‍ നഗരസഭാ ആക്റ്റിങ്ങ് ചെയര്‍മാന്‍ ശ്രീ കെ പി വിനോദിന്കൈമാറി. മുന്‍ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി ഉപഹാര സമര്‍പ്പണം നടത്തി.വികസനകാര്യ ചെയര്‍പേഴ്സണ്‍ നിര്‍മ്മല കേരളന്‍, ക്ഷേമകാര്യ ചെയര്‍മാന്‍ കെ വി വിവിധ്,പൊതുമരാമത്ത് ചെയര്‍മാന്‍ ഷെനില്‍ ടി എസ്, കൗണ്‍സിലര്‍മാരായ ടി ടി ശിവദാസ്,എ പി ബാബു, മേഴ്സി കോളേജ് പ്രതിനിധി വിനോദ് സി ടി തുടങ്ങിയവര്‍ സംസാരിച്ചു.