ഹർത്താൽ ,ഗുരുവയൂർ സി ഐ യെ ആക്രമിച്ച പ്രധാന പ്രതി അറസ്റ്റിൽ

ഗുരുവായൂർ : ശബരി മല യുവതീ പ്രവേശനത്തിനെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമത്തിൽ സി.ഐയെ ആക്രമിച്ച കേസിലെ പ്രതിയായ കേസിലെ പ്രധാന പ്രതിയായ ആർ.എസ്.എസ് ഭാരവാഹി അറസ്റ്റിൽ. ആർ.എസ്.എസ് കാട്ടാകാമ്പാൽ മണ്ഡലം സേവാ പ്രമുഖ് പെങ്ങാമുക്ക് കരിച്ചാല്‍കടവ് താഴത്തേതിൽ വീട്ടില്‍ പ്രനിലിനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കല്ലെറിയുന്നതിൻറെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പടിഞ്ഞാറെ നടയില്‍ കടകള്‍ ബലമായി അടപ്പിക്കുന്നത് തടഞ്ഞപ്പോഴാണ് സി.ഐ സി. പ്രേമാനന്ദകൃഷ്ണനെ എറിഞ്ഞ് പരിക്കേല്‍പ്പിച്ചത്. തലക്ക് പരിക്കേറ്റ സി.ഐ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കല്ലെറിഞ്ഞ പ്രനിലിൻറെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കുന്നംകുളത്തുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാനെത്തിയപ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് എ.സി.പി ബാബു കെ. തോമസ്, എസ്.ഐ പി.എം. വിമോദ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവ സ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

Leave A Reply

Your email address will not be published.