Above Pot

തിരുത്തിക്കാട് – കിഴൂര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം ഉൽഘാടനം ചെയ്തു

കുന്നംകുളം : മുപ്പത് വര്‍ഷം തരിശുഭൂമിയായി കിടന്ന ഇരുന്നൂറ് ഏക്കര്‍ തിരുത്തിക്കാട് – കിഴൂര്‍ പാടശേഖരത്തിൽ കൃഷിയിറക്കി വിളവെടുത്തു .തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എസി മൊയ്തീന്‍ നെല്ല് കൊയ്ത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തരിശായി കിടന്ന ഭൂമിയില്‍ കൃഷിയിറക്കാന്‍ ഒറ്റമനസ്സോടെ പ്രവര്‍ത്തിച്ച നാട്ടുക്കാരെയും കുന്നംകുളം നഗരസഭയെയും മന്ത്രി പ്രത്യേകം അനുമോദിച്ചു. നെല്‍കൃഷിയ്ക്ക് ശേഷം പാടത്ത് ചെയ്യാവുന്ന തുടര്‍പ്രവൃത്തികള്‍ രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ ടിവി അനുപമ, സാഹിത്യകാരന്‍ ടിഡി രാമകൃഷ്ണന്‍, ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, സിനി ആര്‍ട്ടിസ്റ്റ് വികെ ശ്രീരാമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.

ഏതാനും മാസങ്ങളായി പാടശേഖരത്തില്‍ കൃഷിയിറക്കാനുള്ള നാട്ടുക്കാരുടെ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കുന്നുംകുളം നഗരസഭയും കൃഷിവകുപ്പുമായിരുന്നു. കുന്നംകുളം നഗരത്തിലെയും പാറേമ്പാടം, ചൊവ്വന്നൂര്‍ മേഖലകളിലെയും വെള്ളം ഒഴുകി പോകുന്ന പ്രധാന സ്ഥലമായിരുന്നു കക്കാട് തിരുത്തിക്കാട് പാടത്തിലൂടെ ഒഴുകുന്നതോടു കള്‍. കൃഷി ഇല്ലാത്തായത്തോടെ പാടത്തിലൂടെ ഒഴുകുന്ന തോടുകളില്‍ മണ്ണിടിഞ്ഞ് ഒഴുക്ക് നഷ്ടപ്പെട്ടു. ഇതോടെ ജലത്തിന്റെ സുഗമമായ ഒഴുക്ക് നഷ്ടപ്പെട്ടു. മലിനജലം കെട്ടിനില്ക്കുന്നതോടൊപ്പം പ്ലാസ്റ്റികും അടിഞ്ഞു കൂടി. കൃഷിയ്ക്ക് വേണ്ടി നിലമൊരുക്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും തോട് നവീകരിക്കുകയും ചെയ്തു. മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും തോട്ടിലൂടെ ശുദ്ധമായ ജലം ഒഴുകിയെത്താനും തുടങ്ങിയപ്പോള്‍ പരിസരത്തെ വീടുകളിലെ കുടിവെള്ള പ്രശ്‌നത്തിനും പരിഹാരമായി. കൃഷി പുനരാരംഭിച്ചത്തോടെ ഒരു ദേശത്തിന്റെ ആവാസവ്യവസ്ഥ നിലനിര്‍ത്താനും മത്സ്യസമ്പത്തിന്റെ ശോഷണം തടയുന്നതിനും സഹായകമായി.

Astrologer

കുന്നംകുളം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പിഎം സുരേഷേ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലയാളം സര്‍വ്വകലാശാല സെനറ്റ് അംഗം ടികെ വാസു, ജില്ലാ പഞ്ചായത്ത് അംഗം കെ ജയശങ്കര്‍, കുന്നംകുളം തഹസില്‍ദാര്‍ ബ്രീജ കുമാരി, കുന്നംകുളം മുനിസിപ്പല്‍ സെക്രട്ടറി കെകെ മനോജ്, മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Vadasheri Footer