Header 1 vadesheri (working)

കലശമലയിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.

Above Post Pazhidam (working)

കുന്നംകുളം:ചൊവ്വന്നൂർ കലശമല ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. സംസ്ഥാന സർക്കാരിന്റെ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ചൊവ്വന്നൂർ കലശ മലയിൽ കേരള സംസ്ഥാന നിർമിതി കേന്ദ്രം പണി നടത്തി വരുന്ന വ്യൂ പോയിന്റുകൾക്കു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.വ്യൂ പോയിന്റുകളിൽ ഒന്നിലെ ഗ്രാനൈറ്റ് സ്‌ളാബുകൾ ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ തകർത്തു.

First Paragraph Rugmini Regency (working)

വ്യൂ പോയിന്റ് ഇരിപ്പടത്തിൽ വിരിച്ച ഗ്രാനൈറ്റുകൾ ഇളക്കി താഴെക്കു തട്ടിയിട്ടു. ചവിട്ടുപടികളു തകർത്തിട്ടുണ്ട്. വ്യൂ പോയിന്റീനു സമീപത്തെ പുല്ലുകൾക്കു തീയിട്ടിട്ടുണ്ട്. നാട്ടുകാരിൽ ചിലർ തീ പടരുന്നത് കണ്ടെത്തിയതിനെ തുടർന്ന് തീ അണക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കരാറുകാരനും ചൊവ്വന്നൂർ പഞ്ചായത്ത് അധികൃതരും കുന്നംകുളം പോലിസിൽ പരാതി നൽകി.സംസ്ഥാന സർക്കാർ കോടികൾ മുടക്കിയാണ് കലശ മല ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് പദ്ധതി പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായിട്ടുള്ളത്.