Header

പാലുവായ് ശ്രീ കോതകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നടപ്പുര സമർപ്പണം ഞായറാഴ്ച

ഗുരുവായൂര്‍: പാലുവായ് ശ്രീകോതകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നാല്‍പ്പത് ലക്ഷത്തിലേറെ രൂപാചിലവില്‍ പുതിയതായി നിര്‍മ്മിച്ച ക്ഷേത്രനടപ്പുരയുടെ സമര്‍പ്പണം ഞായറാഴ്ച്ച രാവിലെ 10-ന് ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് നടത്തപ്പെടുമെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് സി.സി. വിജയന്റെ അദ്ധ്യക്ഷതയില്‍ചേരുന്ന പൊതുസമ്മേളനം, ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിപ്പാട് ഉദ്ഘാടനംചെയ്യും.

ക്ഷേത്രം മേല്‍ശാന്തി പെരുമ്പുള്ളി മനയ്ക്കല്‍ ശ്രീധരന്‍ നമ്പൂതിയേയും, ക്ഷേത്രം രക്ഷാധികാരി നാരോത്ത് രാധാകൃഷ്ണന്‍ നായരേയും, നടപ്പുര നിര്‍മ്മാണത്തില്‍ വിവിധ മേഖലകളില്‍ നേതൃത്വം വഹിച്ചവരേയും, ഫണ്ട് സമാഹരണത്തില്‍ ഗണ്യമായി പങ്കുവഹിച്ചവരേയും ഉദ്ഘാടന വേദിയില്‍വെച്ച് ആദരിയ്ക്കും. ചടങ്ങില്‍ കവി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, സാഹിത്യകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി, ഭാഗവതാചാര്യന്‍ ഗുരുവായൂര്‍ പ്രഭാകര്‍ജി, ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി ഇടവഴിപുറത്ത് മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് സി.സി. വിജയന്‍, സെക്രട്ടറി പി.എസ്. രാജന്‍, ക്ഷേത്രം രക്ഷാധികാരി നാരോത്ത് രാധാകൃഷ്ണന്‍ നായര്‍, വൈസ് പ്രസിഡണ്ട് പി.വി. വിനോദന്‍, ജോ: സെക്രട്ടറി കെ.എ. ബാലന്‍, കമ്മറ്റിയംഗങ്ങളായ പി.എം. ബിനേഷ്, എന്‍.കെ. സുനില്‍കുമാര്‍, എന്‍.പി. ശങ്കരന്‍, കെ.എസ്. അശോകന്‍ എന്നിവര്‍ അറിയിച്ചു.

Astrologer