Header 1 = sarovaram
Above Pot

ചാവക്കാട് നഗര സഭയിൽ 30 കോടി രൂപയുടെ വികസന പദ്ധതികൾ

ചാവക്കാട് : ചാവക്കാട് 30 കോടി 85 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക്് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. ചാവക്കാട് നഗരസഭയുടെ 2019-2020 വാർഷിക പദ്ധതികൾക്കാണ് കൗൺസിൽ അംഗീകാരം നൽകിയത് വാർഷിക ഗ്രാന്റായി 12 കോടി 50 ലക്ഷം രൂപയും കേന്ദ്ര- സംസ്ഥാന വിഹിതം, തനത്ഫണ്ട്, വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ , എം.പി, എം.എൽ.എ ഫണ്ട് തുടങ്ങിയവയിൽ നിന്നുള്ള 18 കോടിയും ഉൾപ്പെടുത്തിയാണ് പദ്ധതികൾ തയ്യാറാക്കിയത്.

തൃശൂർ ജില്ലയിൽ ആദ്യമായി 2019-2020 വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകുന്ന നഗരസഭയാണ് ചാവക്കാട് . ഡിസംബർ പകുതിവാരം പിന്നിടുമ്പോൾ നടപ്പുസാമ്പത്തിക വർഷത്തിൽ 53.53 ശതമാനം തുക ചെലവഴിച്ച് നഗരസഭകളിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനത്ത് 8 -ാം സ്ഥാനത്തുമാണ് നഗരസഭയുടെ സ്ഥാനം. കാർഷിക മേഖലയിൽ 1 കോടി രൂപ, മൃഗസംരക്ഷണത്തിന് 50 ലക്ഷം, വ്യവസായ വികസനത്തിന് 50 ലക്ഷം, മത്സ്യവികസനത്തിന് 50 ലക്ഷം, വനിത ക്ഷേമത്തിന് 1 കോടിരൂപ സാമൂഹ്യക്ഷേമ മേഖലയിൽ 2 കോടി രൂപ, ആരോഗ്യമേഖലയിൽ 1 കോടി രൂപ പട്ടികജാതി വികസന മേഖലയിൽ 35 ലക്ഷം രൂപ, എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം മുൻനിർത്തി പാർപ്പിടത്തിന് 9 കോടി, ശുചിത്വം – മാലിന്യസംസ്‌കരണത്തിന് 2 കോടി , റോഡുകളുടെ നിർമ്മാണത്തിനും അറ്റകുറ്റപണിക്കുമായി 5 കോടി പൊതുകെട്ടിടങ്ങളുടെ നിർമ്മാണത്തിന് 6 കോടി രൂപ എിങ്ങനെ വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയിട്ടുള്ളത്.

Astrologer

സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി, സമ്പൂർണ്ണ തരിശ് രഹിത നഗരം , പ്ലാസ്റ്റിക്ക് സംസ്‌കരണപദ്ധതികൾ, സമഗ്ര പച്ചക്കറി പദ്ധതി, മൃഗസംരക്ഷണ മേഖലയിൽ പശു, ആട്, മുട്ടക്കോഴി എന്നിവയുടെ വിതരണം, മത്സ്യതൊഴിലാളികൾക്ക് മത്സ്യവിപണത്തിന് സഹായ പദ്ധതികൾ, ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ, സ്‌ക്കോളർഷിപ്പ്, വയോജനങ്ങൾക്കുള്ള പ്രത്യേക പദ്ധതികൾ, കലാ- കായിക രംഗത്ത് നൂതന പദ്ധതികൾ, ഷീ സ്റ്റേ പദ്ധതി പൂർത്തീകരണം, നഗരസഭ പച്ചക്കറി മാർക്കറ്റിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം, നഗരസഭ സെക്രട്ടറി ക്വാർട്ടേഴ്‌സിന് സമീപം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം, വഞ്ചിക്കടവ് കുട്ടികളുടെ പാർക്കിന്റെ പൂർത്തീകരണം, തുടങ്ങിയ പ്രധാന പദ്ധതികളും സ്റ്റേഡിയം വികസനം, ബ്ലാങ്ങാട് ബീച്ച് വികസനം, വഞ്ചിക്കടവ് പാർക്കിന്റെ വിപുലീകരണം, ബസ് സ്റ്റാന്റ് വികസനം , വ്യവസായ പാർക്ക് വിപുലീകരണം തുടങ്ങിയവക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുള്ളതാണ്. ഡിസംബർ മാസത്തിൽ ജില്ലാ ആസൂത്രണ സമിതിയിൽ പദ്ധതി സമർപ്പിച്ച് അംഗീകാരം ലഭ്യമാക്കുമെന്ന് ചെയർമാൻ എൻ.കെ അക്ബർ അറിയിച്ചു

Vadasheri Footer