Post Header (woking) vadesheri

ദളിത് വിരുദ്ധ പരാമര്‍ശം ,സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

കാസര്‍ഗോഡ്: ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. സന്തോഷ് ഏച്ചിക്കാനം ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതിയിലാണ് കേസെടുത്തത്. കേസിൽ മുൻ‌കൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നിൽ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിർദേശം.

Ambiswami restaurant

കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതി നൽകിയത്. ഫെബ്രുവരി 9ന് കോഴിക്കോട് ഒരു സാഹിത്യോത്സവത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിലാണ് ഏച്ചിക്കാനത്തിനെതിരെ ഇയാള്‍ പൊലീസിനെ സമീപിച്ചത്. അല്‍പ്പസമയത്തിനകം ഏച്ചിക്കാനത്തെ കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.