Madhavam header
Above Pot

പാക്കിസ്ഥാൻ കീഴടങ്ങിയ ഡിസംബർ 16 ന് പൈതൃകം “വിജയ് ദിവസ്” ആഘോഷിക്കുന്നു

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ പാക്കിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ കീഴടങ്ങിയ ഡിസംബർ 16 ന് വിജയ് ദിവസ് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ഞായറാഴ്ച രാവിലെ 9 ന് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങ് കെ വി അബ്ദുൾ ഖാദർ എം എൽ എ ഉൽഘാടനം ചെയ്യും . 2008 ൽ മുംബൈ തീവ്ര വാദ ആക്രമണത്തിൽ ജീവിക്കുന്ന രക്ത സാക്ഷിയായി മാറിയ സുബേദാർ പി വി മനേഷ് എസ് സി യെ ചടങ്ങിൽ ആദരിക്കും . സായുധ സേനകളുടെ വിവിധ വിഭാഗങ്ങളുടെ റിക്രൂട്ട് മെന്റു മായി ബന്ധപ്പെട്ട ലഘു ലേഖകളുടെ വിതരണവും പ്രദർശനവും ഉണ്ടാകും സ്വാഗത സംഘം ചെയർ മാൻ ബ്രിഗേഡിയർ എൻ എ സുബ്രഹ്മണ്യൻ വൈ എസ് എം ,ജനറൽ കൺ വീനർ കെ ആർ നാരായണൻ ,കൺവീനർ കെ കെ വേലായുധൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Vadasheri Footer