Header 1 = sarovaram
Above Pot

വിലകയറ്റം പിടിച്ചു നിര്‍ത്താന്‍ ശക്തമായ ഇടപെടല്‍ : മന്ത്രി വി എസ് സുനില്‍കുമാര്‍

തൃശ്ശൂർ : വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകും എന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ 11 ദിവസം നീണ്ടു നില്‍ക്കുന്ന ക്രിസ്മസ് ജില്ലാ ഫെയര്‍ 2018 ന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിപണിയേക്കാളും വളരെ വിലക്കുറവിലാണ് സപ്ലൈ കോയില്‍ നിത്യോപയോഗ സാധനങ്ങള്‍ കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ ശക്തന്‍ നഗര്‍ മൈതാനിയില്‍ കൊക്കാല ഗ്രൗണ്ടില്‍ ആരംഭിച്ച ക്രിസ്തുമസ് ഫെയറില്‍
കോര്‍പറേഷന്‍ മേയര്‍ അജിത വിജയന്‍ അധ്യക്ഷത വഹിച്ചു. സപ്ലൈകോയുടെ വില്പന കൂപ്പണ്‍ വിജയികള്‍ക്ക് തയ്യല്‍മെഷീന്‍ വിതരണം മന്ത്രി നടത്തി. ആദ്യവില്പന മേയര്‍ നിര്‍വഹിച്ചു. പി കെ ഷാജന്‍, അഡ്വ സുമേഷ് കെ ബി, ഐ പി പോള്‍, അഡ്വ ദിപിന്‍ തെക്കെപുറം, സപ്ലൈകോ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.സപ്ലൈകോ ഡിപ്പോ തൃശൂര്‍ അസിസ്റ്റന്‍റ് മാനേജര്‍ ജോസഫ് ആന്‍റോ സ്വാഗതവും ജൂനിയര്‍ മാനേജര്‍ സോജന്‍ സി വി നന്ദിയും പറഞ്ഞു. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരുക്കിയിട്ടുള്ള സ്റ്റാളുകളില്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും
ഫെയറിനോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.30 മുതല്‍ വൈകീട്ട് 8 വരെയാണ് പ്രവര്‍ത്തനസമ
യം.

Vadasheri Footer