ചാവക്കാട് ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച ആളെ കയ്യോടെ പിടികൂടി
ചാവക്കാട് : ബസിൽ യാത്രക്കാരിയുടെ മാലപൊട്ടിച്ച തമിഴ് മോഷ്ടാവിനെ കയ്യോടെ പിടികൂടി . തമിഴ് നാട് നടുത്തെരുവ് ഉളുന്തിലിൽപേട്ട ഏഴുമലൈ (40) ആണ് അറസ്റ്റിലായത് . ആശുപത്രി റോഡിൽ വൈകീട്ട് ബസിൽ നിന്നും ഇറങ്ങുകയായിരുന്ന 50 കാരിയുടെ താലി മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത് .ആശുപത്രി റോഡിൽ കട വരാന്തകളിൽ സ്ഥിര താമസമാക്കിയ തമിഴ് സംഘത്തിൽ പെട്ടയാളാണ് ഏഴു മലൈ . എസ് ഐ ജയപ്രദീപ് ,എ എസ് ഐ അനിൽ മാത്യു ,സി പി ഒ ജയപ്രദീപ് എന്നിവർ ചേർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു