Post Header (woking) vadesheri

പൊതു താൽപര്യ ഹർജി നൽകിയ ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, 25000 രൂപ പിഴയും .

Above Post Pazhidam (working)

കൊച്ചി : ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളത്തില്‍ പൊലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീംകോടതി വിധി സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ആരോപിച്ച്‌ ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയത്. ശോഭാ സുരേന്ദ്രന് പിഴ ഈടാക്കുകയും ചെയ്തു. 25000 പിഴ ഈടാക്കിയാണ് ഹൈക്കോടതി കേസ് തള്ളിയത്.

Arya bhavan inner

.

Second Paragraph  Sarovaram(working)

ശബരിമലയില്‍ കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും പൊലീസ് അപമാനിച്ചു. നിരപരാധികളും അയ്യപ്പ ഭക്തരുമായ സാധാരണക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന് കിഷന്‍ഭായി കേസില്‍ 2014 ജനുവരി ഏഴിന് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു. കേരളത്തില്‍ ഇതു നടപ്പായില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി ശോഭാ സുരേന്ദ്രന് വിനയായി. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് കോടതി നിരീക്ഷിച്ചു. വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചതെന്നും ആരോപിച്ചു. ഇതോടെ കോടതിയില്‍ ശോഭാ സുരേന്ദ്രന്റെ വക്കീൽ മാപ്പു പറഞ്ഞുതടിയൂരി .

Third paragraph Saravan bhavan

5000 അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ആയിരക്കണക്കിന് കള്ളക്കേസ് എടുത്തു. ബിജെപി നേതാവായ കെ. സുരേന്ദ്രനെ ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാത്ത ഒരു ഡസനിലേറെ കേസുകളാണ് അടിച്ചേല്പിച്ചത്. 2014 ലെ സുപ്രീംകോടതി വിധിക്കുശേഷം പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ട കേസുകളില്‍ ഉത്തരവാദികളായ പൊലീസുകാരുടെ വിവരം ഹാജരാക്കണമെന്നും ഇവര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു .

First Paragraph Jitesh panikar (working)

സെപ്റ്റംബര്‍ 29 മുതല്‍ അറസ്റ്റിലായ അയ്യപ്പ ഭക്തരുടെ കേസ് വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഇടക്കാല ആവശ്യം. ശബരിമലയിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച്‌ ദേവസ്വം ഓംബുഡ്സ്മാന്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശി പ്രേംചന്ദ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.